അതിർത്തി കടന്ന് വന്ന കാ‍ർ; പരിശോധിച്ചപ്പോൾ 48 ലിറ്റർ കർണാടക ബിയർ, 112.32 ലിറ്റർ കർണാടക മദ്യവും പിടിച്ചു

Published : Jun 17, 2024, 03:15 AM IST
അതിർത്തി കടന്ന് വന്ന കാ‍ർ; പരിശോധിച്ചപ്പോൾ 48 ലിറ്റർ കർണാടക ബിയർ,  112.32 ലിറ്റർ കർണാടക മദ്യവും പിടിച്ചു

Synopsis

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കുപ്രസിദ്ധ ഗുണ്ടയും, നിരവധി കേസുകളിലെ പ്രതിയുമായ ഷൈജുഖാൻ എന്ന് വിളിപ്പേരുള്ള ഖാൻ എക്സൈസ് പിടിയിലായിരുന്നു. മാവേലിക്കര ചാരുംമൂട് കേന്ദ്രികരിച്ചു കഞ്ചാവ് വില്പന നടത്തിയിരുന്ന ഇയാൾ  

കാസർകോട്: കാസർകോട് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 112.32 ലിറ്റർ കർണാടക മദ്യവും, 48 ലിറ്റർ കർണ്ണാടക ബിയറും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ്  ഇൻസ്പെക്ടർ  ഗ്രേഡ്  മുരളി. കെ. വി  യും സംഘവും ചേർന്ന് ഉപ്പള ടൗണിൽ  വച്ചാണ് കാറിൽ കടത്തിക്കൊണ്ടു വന്ന വൻ മദ്യ ശേഖരം പിടികൂടിയത്. പ്രതികളായ വിനീത്  പുരുഷോത്തമ, അവിനാഷ്. ഒ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി അറസ്റ്റു  ചെയ്തു.

അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫിസർ ഗ്രേഡ് നൗഷാദ്. കെ, സിവിൽ  എക്സൈസ്  ഓഫീസർമാരായ  സതീശൻ കെ, മഞ്ജുനാഥൻ വി, നസറുദ്ദിൻ. എ കെ, സിവിൽ  എക്സൈസ്  ഓഫീസർ  ഡ്രൈവർ  ക്രിസ്റ്റിൻ  പി എ എന്നിവരും ഉണ്ടായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കുപ്രസിദ്ധ ഗുണ്ടയും, നിരവധി കേസുകളിലെ പ്രതിയുമായ ഷൈജുഖാൻ എന്ന് വിളിപ്പേരുള്ള ഖാൻ എക്സൈസ് പിടിയിലായിരുന്നു. മാവേലിക്കര ചാരുംമൂട് കേന്ദ്രികരിച്ചു കഞ്ചാവ് വില്പന നടത്തിയിരുന്ന ഇയാൾ  

1.5 കിലോഗ്രാം കഞ്ചാവുമായാണ് അറസ്റ്റിലായത്. നൂറനാട് എക്സൈസ് ഇൻസ്‌പെക്ടർ പി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള  എക്സൈസ് സംഘം  ഷൈജുഖാന്റെ പുതുപ്പള്ളികുന്നത്തുള്ള വിട് വളഞ്ഞു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. മാസങ്ങൾക്ക് മുൻപ് ചാരുംമൂട് കേന്ദ്രീകരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവു വിൽപ്പന നടത്തിയ ഇയാൾക്കെതിരെ എക്സൈസ് കേസെടുക്കുകയും, നൂറനാട് പഞ്ചായത്തിന്റെ അനുമതിയോടെ കട പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.  

വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒറ്റയടിക്ക് നിലം പൊത്തിയത് മുന്നൂറോളം കുലച്ച വാഴകൾ; സൗരോര്‍ജ്ജ വേലി തകർത്ത് നാശം വിതച്ച് ആനക്കൂട്ടം
10 ലക്ഷം തന്നാൽ 20 ലക്ഷമായി മടക്കി നൽകാമെന്ന് വാഗ്ദാനം, തിരികെ കിട്ടിയത് കെട്ടുകണക്കിന് ലോട്ടറി ടിക്കറ്റുകൾ; സ്ത്രീയുടെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ