സ്വത്ത് തര്‍ക്കം: വീല്‍ചെയറില്‍ നിന്ന് വലിച്ച് താഴെയിട്ട് ബന്ധുക്കൾ മർദ്ദിച്ചതായി യുവാവിന്റെ പരാതി

Published : Jun 17, 2024, 02:53 AM IST
സ്വത്ത് തര്‍ക്കം: വീല്‍ചെയറില്‍ നിന്ന് വലിച്ച് താഴെയിട്ട് ബന്ധുക്കൾ മർദ്ദിച്ചതായി യുവാവിന്റെ പരാതി

Synopsis

അഷ്‌റഫിന്റെ പിതാവിന്റെ ജ്യേഷ്ഠന്‍ സി പി അബ്ദുറഹ്‌മാന്‍ മക്കളായ സി പി ഷരീഫ്, നിസാര്‍, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. മാസങ്ങള്‍ക്ക് മുന്‍പ് റബര്‍ മരത്തില്‍ നിന്നും താഴെ വീണ് സാരമായി പരിക്കേറ്റ അഷ്‌റഫ് ഇപ്പോള്‍ വീല്‍ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. 

കോഴിക്കോട്: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വീഴ്ചയിൽ പരിക്കേറ്റ് ചികിത്സയിൽ യുവാവിനെ പിതാവിന്റെ ജ്യേഷ്ഠനും മക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുക്കം ചേന്നമംഗലൂര്‍ സ്വദേശി ചാത്തപ്പറമ്പന്‍ അഷ്‌റഫ് (41), ഭാര്യ ഷാക്കിറ (35) എന്നിവര്‍ക്കാണ് ബന്ധുക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് രാവിലെ 8.30ഓടെയാണ് തനിക്കും കുടുംബത്തിനുമെതിരെ ആക്രമണമുണ്ടായതെന്ന് അഷ്‌റഫ് മുക്കം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

അഷ്‌റഫിന്റെ പിതാവിന്റെ ജ്യേഷ്ഠന്‍ സി പി അബ്ദുറഹ്‌മാന്‍ മക്കളായ സി പി ഷരീഫ്, നിസാര്‍, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. മാസങ്ങള്‍ക്ക് മുന്‍പ് റബര്‍ മരത്തില്‍ നിന്നും താഴെ വീണ് സാരമായി പരിക്കേറ്റ അഷ്‌റഫ് ഇപ്പോള്‍ വീല്‍ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. 

വീട്ടിലെത്തിയ സംഘം തന്നെ വീല്‍ചെയറില്‍ നിന്ന് വലിച്ച് താഴെയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് അഷ്‌റഫ് പറയുന്നു. ഇതുകണ്ട് ഓടിയെത്തിയ ഭാര്യ ഷാക്കിറയെയും ആക്രമിക്കുകയായിരുന്നു. വര്‍ഷങ്ങളായി സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും തന്നെയും കുടുംബത്തെയും വീട്ടില്‍ നിന്നും ഇറക്കിവിടാനുള്ള ശ്രമം നടക്കുകയാണെന്നും അഷ്‌റഫ് പോലീസിന് മൊഴി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ
തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി