കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 11716 പേര്‍ നിരീക്ഷണത്തില്‍; 40,086 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

Published : Jun 18, 2020, 08:04 PM IST
കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 11716 പേര്‍ നിരീക്ഷണത്തില്‍; 40,086 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

Synopsis

ജില്ലയില്‍ ഇന്ന് വന്ന 765 പേര്‍ ഉള്‍പ്പെടെ ആകെ 4233 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 340 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 3811 പേര്‍ വീടുകളിലും 82 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 958 പേര്‍ ഉള്‍പ്പെടെ 11716 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 40,086 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 34 പേര്‍ ഉള്‍പ്പെടെ 224 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 151 പേര്‍ മെഡിക്കല്‍ കോളേജിലും 73 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 28 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 

ജില്ലയില്‍ ഇന്ന് വന്ന 765 പേര്‍ ഉള്‍പ്പെടെ ആകെ 4233 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 340 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 3811 പേര്‍ വീടുകളിലും 82 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 81 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 2776 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. 15 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2900 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8416 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓസ്ട്രേലിയയിൽ സൂപ്പർ മാർക്കറ്റിൽ ജോലി നൽകാമെന്ന് വാഗ്ദാനം, തട്ടിയെടുത്തത് ലക്ഷങ്ങൾ; രണ്ടുപേർ പിടിയിൽ
ബിജെപി മൂന്നാം ബദലായി വളര്‍ന്നു, സിപിഎം യഥാര്‍ത്ഥ്യം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് ടി ശശിധരന്‍