അഞ്ചാം പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ചന്ദു (30) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. കൊട്ടാരക്കര സ്വദേശിയാണ് ചന്ദു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് ജീവനൊടുക്കി. അഞ്ചാം പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ചന്ദു (30) ആണ് മരിച്ചത്. മെഡിക്കൽ കോളേജിലെ പേ വാർഡിലാണ് ഇയാൾ തൂങ്ങി മരിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. ഇന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടം ചെയ്യും. കൊട്ടാരക്കര സ്വദേശിയാണ് ചന്ദു. വൈകിട്ട് 5.30 ഓടെയാണ് പേവാർഡിൽ ജീവനൊടുക്കിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)










