Student commits suicide : മൂന്നാറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Published : Dec 28, 2021, 08:08 PM ISTUpdated : Dec 28, 2021, 08:26 PM IST
Student commits suicide : മൂന്നാറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Synopsis

തോട്ടത്തിൽ ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തിയത്. 

ഇടുക്കി: മൂന്നാറില്‍ സ്കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവരെ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകൻ ബിബിൻ (12) ആണ് മരിച്ചത്. ചെണ്ടുവരെ സർക്കാർ ഹൈസ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് ബിബിന്‍. 

ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തോട്ടത്തിൽ ജോലി കഴിഞ്ഞെത്തിയ അമ്മ മുനീശ്വരിയാണ് മകനെ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ മൂന്നാർ പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബീന സഹോദരിയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്