
മലപ്പുറം: മലപ്പുറം വേങ്ങരയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മദ്രസാധ്യാപകന് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജാബിർ അലി എന്നയാൾക്കാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
2022 ഏപ്രിൽ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ ബാത്ത്‌റൂമിൽ വെച്ച് രാവിലെയാണ് അധ്യാപകനായ ജാബിർ അലി കുട്ടിയെ ബലാത്സംഗം ചെയ്തത്. എട്ടരയോടെ കുട്ടി വീട്ടിലെത്തി സഹോദരിയോട് കരഞ്ഞുകൊണ്ട് വിവരം പറഞ്ഞതോടെയാണ് സംഭവം പൊലീസിൽ പരാതിയായത്
പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത മലപ്പുറം വനിതാ പൊലീസ് പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്തു. കേസിൽ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോഗിക്കും. കേസിൽ 19 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതി ജാബിർ അലിയെ തവനൂർ ജയിലിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam