
തിരുവനന്തപുരം: മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടാക്കൾ കവർന്നതോ ആയ സംഭവങ്ങളിൽ ഇനി ടെൻഷൻ വേണ്ട. കേരള പൊലീസ് ഈ ഫോണുകൾ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനൽകും. നഗരത്തിലെ ഫോർട്ട് സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിൽ മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്ത 30 പേരുടെ ഫോണുകൾ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി ഉടമകൾക്ക് കൈമാറി.
ഡെപ്യൂട്ടി കമ്മീഷണർമാരായ നകുൽ രാജേന്ദ്ര ദേശ്മുഖ്, ഫറാഷ് റ്റി എന്നിവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ വച്ചായിരുന്നു ഉടമസ്ഥർക്ക് കൈമാറിയത്. അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകളാണ് ഫോർട്ട് പൊലീസ് കണ്ടെത്തിയത്.
ഈസ്റ്റ്ഫോർട്ട്, പഴവങ്ങാടി ഭാഗങ്ങളിൽ നിന്നും മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ ഒഫീസർമാരായ ശ്രീജിത്ത്, രതീഷ് എന്നിവർ ചേർന്നു CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഐഎംഇഐ -ലൊക്കേഷൻ എന്നിവ ട്രേസ് ചെയ്ത് ഫോണുകൾ കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam