മദ്രസയിൽ നിന്ന് മടങ്ങിയ 13കാരൻ വീടിന് മുന്നിൽ വെച്ച് കാറിടിച്ചു മരിച്ചു

Published : Jun 18, 2023, 10:13 AM ISTUpdated : Jun 18, 2023, 10:50 AM IST
മദ്രസയിൽ നിന്ന് മടങ്ങിയ 13കാരൻ വീടിന് മുന്നിൽ വെച്ച് കാറിടിച്ചു മരിച്ചു

Synopsis

ഇന്നലെ രാത്രി വീടിന് മുന്നിലെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാണ് കാർ ഷഹബാസിനെ ഇടിച്ച് തെറിപ്പിച്ചത്

കണ്ണൂർ: വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13 കാരൻ മരിച്ചു. കണ്ണൂരിലാണ് സംഭവം നടന്നത്. തോട്ടട മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്. തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. ഇന്നലെ രാത്രി ഏഴരയോടെ വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് കാറിടിച്ചത്. ഇന്നലെ രാത്രി മദ്രസയിൽ നിന്ന് മടങ്ങി വരും വഴിയാണ് അപകടം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ