കൊല്ലത്ത് സമ്മേളന വേദിയിൽ പട്ടുപാവാടയിട്ടൊരു കൊച്ചു ഫോട്ടോഗ്രാഫര്‍; 13 വയസുകാരിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Published : Mar 07, 2025, 05:24 PM ISTUpdated : Mar 07, 2025, 05:33 PM IST
കൊല്ലത്ത് സമ്മേളന വേദിയിൽ പട്ടുപാവാടയിട്ടൊരു കൊച്ചു ഫോട്ടോഗ്രാഫര്‍; 13 വയസുകാരിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Synopsis

സിപിഐഎം സംസ്ഥാന സമ്മേളന വേദിയില്‍ ഫോട്ടോയെടുത്ത് വൈറലാവുകയാണ് നിഹാര ബാബു എന്ന 13 വയസുകാരി.

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളന വേദിയില്‍ ഫോട്ടോയെടുത്ത് വൈറലാവുകയാണ് നിഹാര ബാബു എന്ന 13 വയസുകാരി. മുഖ്യമന്ത്രി പിണറായി വിജയന്റെയടക്കം വേദിയിലുള്ളവരുടെ ഫോട്ടോയെടുക്കാനായി വേദിയിലേക്ക് കയറിയപ്പോഴാണ് എല്ലാവരും നിഹാരയെ ശ്രദ്ധിച്ചത്. കുഞ്ചിത്തണ്ണി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചു മിടുക്കി. 

താനെടുത്ത ചിത്രങ്ങള്‍ മുഖ്യമന്ത്രിക്ക് കാണിച്ചു കൊടുക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്‍ നിഹാരികയെക്കുറിച്ചുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

മുഖ്യമന്ത്രി പങ്കുവച്ച പോസ്റ്റിന്റെ പൂർണരൂപം:

'സിപിഐഎം സംസ്ഥാന സമ്മേളന വേദിയിൽ വെച്ചാണ് കൊച്ചുമിടുക്കി നിഹാര ബാബുവിനെ കാണുന്നത്. സമ്മേളന നിമിഷങ്ങൾ പകർത്തിയ നിഹാര അടുത്ത് വന്നു തന്റെ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ കാണിച്ചു തന്നു. നിഹാരയ്ക്ക് ഫോട്ടോഗ്രഫിയോടുള്ള ആഴത്തിലുള്ള അഭിനിവേശം ആ മനോഹര ചിത്രങ്ങളിൽ തെളിഞ്ഞുകാണാം. ഇടുക്കി വെള്ളത്തൂവലിൽ നിന്നുള്ള നിഹാര 2021ൽ മൂന്നാറിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തപ്പോൾ പകർത്തിയ ചിത്രങ്ങളും കാണിച്ചുതരികയുണ്ടായി. അതിനു ശേഷം വേദിയിലുണ്ടായിരുന്ന ഞങ്ങളുടെ ചിത്രം എടുക്കുകയും ചെയ്തു. നിഹാരയുടെ സംസാരവും ഫോട്ടോഗ്രഫിയോടുള്ള കമ്പവും ഏറെ ഹൃദ്യമായി തോന്നി. നന്നായി പഠിച്ച് ഡോക്ടർ ആകണം എന്നാണ് നിഹാരയുടെ സ്വപ്നം. നിഹാര ബാബുവെന്ന മിടുക്കിയുടെ സ്വപ്നം സഫലമാവട്ടെ എന്നാശംസിക്കുന്നു. ഫോട്ടോഗ്രാഫി രംഗത്തും കൂടുതൽ തിളക്കമുള്ള നേട്ടങ്ങൾ കൈവരിക്കാനും നിഹാരയ്ക്ക് സാധിക്കട്ടെ. സമ്മേളനവേദിയിൽ വെച്ച് നിഹാരയെടുത്ത ഞങ്ങളുടെ ചിത്രം ഇവിടെ പങ്കുവെക്കുന്നു'.- പിണറായി വിജയന്‍ 

കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് സിപിഎം സമ്മേളനം എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല:ചെന്നിത്തല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം