
മലപ്പുറം: ജില്ലയിൽ 14 പേർക്ക് കൂടി തിങ്കളാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 12 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരും ഒരാൾ ചെന്നൈയിൽ നിന്നും ഒരാൾ ബംഗളുരുവിൽ നിന്നും എത്തിയവരാണ്. ആർക്കും സമ്പർക്കം വഴി രോഗം പകർന്നിട്ടില്ല. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
1. മെയ് 26 ന് അബുദബിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ കരിപ്പൂർ വഴി തിരിച്ചെത്തിയവരായ ആതവനാട് മാട്ടുമ്മൽ സ്വദേശി 34 കാരൻ.
2. മെയ് 21 ന് ഖത്തറിൽ നിന്ന് കണ്ണൂർ വഴി എത്തിയ ചാലിയാർ മൈലാടി എരഞ്ഞിമങ്ങാട് സ്വദേശി 32 കാരൻ.
3. മെയ് 28 ന് സലാലയിൽ നിന്ന് കണ്ണൂർ വഴി നാട്ടിലെത്തിയ വളവന്നൂർ ചാലിബസാർ സ്വദേശി 35 കാരൻ.
4. മെയ് 27 ന് ദുബായിൽ നിന്ന് കരിപ്പൂർ വഴി മാതാപിതാക്കൾക്കൊപ്പമെത്തിയ കീഴാറ്റൂർ പട്ടിക്കാട് ചുങ്കം സ്വദേശിനി ആറ് വയസുകാരി.
5. 27 ന് തന്നെ ദുബായിൽ നിന്ന് കരിപ്പൂർ വഴി എത്തിയ പെരുമണ്ണ ക്ലാരി അടർശേരി സ്വദേശി ഗർഭിണിയായ 26 വയസുകാരി.
6. മെയ് 29 ന് ദുബായിൽ നിന്ന് കൊച്ചിവഴി ജില്ലയിലെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി ഗർഭിണിയായ 29 വയസുകാരി.
7. ജൂൺ മൂന്നിന് അബുദബിയിൽ നിന്ന് കരിപ്പൂർ വഴി എത്തിയ മൂർക്കനാട് വടക്കുംപുറം സ്വദേശി 38 കാരൻ.
8. ജൂൺ രണ്ടിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴി എത്തിയ മങ്കട കൂട്ടിൽ സ്വദേശി 41 കാരൻ.
9. ജൂൺ മൂന്നിന് ദുബായിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തിരുനാവായ അനന്താവൂർ ചേരൂലാൽ സ്വദേശി 47 കാരൻ.
10. ജൂൺ നാലിന് അബുദബിയിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ തിരൂർ കോട്ടുക്കല്ലിങ്ങൽ സ്വദേശി 33 കാരൻ.
11. ജൂൺ മൂന്നിന് അബുദബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പൊന്മുണ്ടം വൈലത്തൂർ സ്വദേശി 24 കാരൻ.
12. ബംഗളുരുവിൽ നിന്ന് സ്വകാര്യ വാഹനത്തിൽ മെയ് 19ന് തിരിച്ചെത്തിയ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി 22 കാരൻ.
13. ചെന്നൈയിൽ നിന്ന് സ്വകാര്യ ബസിൽ ജൂൺ രണ്ടിന് എത്തിയ പെരുവെള്ളൂർ പറമ്പിൽപീടിക സ്വദേശി 22 കാരൻ.
14. തിരുനാവായ അനന്താവൂർ സ്വദേശിനി ഗർഭിണിയായ 29 വയസുകാരി.
ഇവരെക്കൂടാതെ ജൂൺ മൂന്നിന് അബുദബിയിൽ നിന്ന് കരിപ്പൂരിലെത്തിയവരായ തിരുവനന്തപുരം പുലിയൂർകോണം സ്വദേശി 56 കാരൻ, ആലപ്പുഴ കുമാരപുരം സ്വദേശി 50 വയസുകാരൻ എന്നിവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam