കൊവിഡ് 19: മലപ്പുറം ജില്ലയിൽ 14 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

By Web TeamFirst Published Jun 1, 2020, 10:22 PM IST
Highlights

ഇവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്

മലപ്പുറം: ജില്ലയിൽ 14 പേർക്ക് കൂടി തിങ്കളാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.

മെയ് 23ന് മുംബൈയിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ ഒരുമിച്ചെത്തിയ താനാളൂർ പാണ്ടിയാട് സ്വദേശിയായ 55കാരൻ, 52 ഉം 43 ഉം വയസുള്ള ഇയാളുടെ സഹോദരന്മാർ, ബംഗളൂരുവിൽ നിന്ന് മെയ് 17ന് എത്തിയ തൃക്കലങ്ങോട് എളങ്കൂർ കുട്ടശ്ശേരി സ്വദേശി 21കാരൻ, മെയ് 17ന് തന്നെ മംഗളൂരുവിൽ നിന്ന് എത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി 26കാരൻ, ചെന്നൈയിൽ നിന്ന് മെയ് 19ന് തിരിച്ചെത്തിയ താഴേക്കോട് മാട്ടറക്കൽ സ്വദേശിനി 26കാരി, മുംബൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴി മെയ് 26ന് എത്തിയ ചങ്ങരംകുളം കോക്കൂർ സ്വദേശി 52കാരൻ, മെയ് 26ന് സ്വകാര്യ ബസിൽ മുംബൈയിൽ നിന്ന് തിരിച്ചെത്തിയ മാറഞ്ചേരി സ്വദേശി 42കാരൻ, ജിദ്ദയിൽ നിന്ന് പ്രത്യേക വിമാനത്തിൽ മെയ് 29ന് കരിപ്പൂരിലെത്തിയ വേങ്ങര എ.ആർ.നഗർ ബസാർ നോർത്ത് കൊളപ്പുറം സ്വദേശി 44കാരൻ, മോസ്‌കോയിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വഴി മെയ് 21ന് ജില്ലയിലെത്തിയ പെരുമ്പപ്പ് നൂണക്കടവ് സ്വദേശി 24കാരൻ, ദുബായിൽ നിന്ന് മെയ് 29ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ പൊന്മുണ്ടം കുറ്റിപ്പാല സ്വദേശി 24കാരൻ, മെയ് 29ന് തന്നെ കുവൈത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ തിരിച്ചെത്തിയ ചേലേമ്പ്ര വൈദ്യരങ്ങാടി സ്വദേശി 33കാരൻ, ചെന്നൈയിൽ നിന്ന് മെയ് 12ന് എത്തിയ നന്നമ്പ്ര തെയ്യാലുങ്ങൽ വെള്ളിയാമ്പുറം സ്വദേശി 30കാരൻ, മെയ് 28ന് ചെന്നൈയിൽ നിന്നെത്തിയ എ.ആർ.നഗർ മമ്പുറം സ്വദേശി 30കാരൻ എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. 

Read more: കൊവിഡ് 19: മലപ്പുറം ജില്ലയിൽ രോഗമുക്തരായ ഏഴ് പേർ കൂടി വീട്ടിലേക്ക് മടങ്ങി

click me!