അടിപിടി കേസിലെ തമിഴ് സ്വദേശിക്ക് കൊവിഡ്: എസ് ഐ ഉൾപ്പെടെ നിരവധി പേർ ക്വാറന്റീനിൽ

Published : Jun 01, 2020, 10:10 PM ISTUpdated : Jun 01, 2020, 10:14 PM IST
അടിപിടി കേസിലെ തമിഴ് സ്വദേശിക്ക് കൊവിഡ്: എസ് ഐ ഉൾപ്പെടെ നിരവധി പേർ ക്വാറന്റീനിൽ

Synopsis

കൊവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട്ടുകാരൻ ഒരു അടിപിടി കേസുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് പരിസരങ്ങളിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൽപകഞ്ചേരി എസ് ഐ. എസ് കെ പ്രിയൻ ഉൾപ്പെടെ ആറു പൊലീസുകാർ ക്വാറന്റീനിൽ. കൊവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട്ടുകാരൻ ഒരു അടിപിടി കേസുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. 

Read more: മാന്നാറില്‍ സാമൂഹ്യവിരുദ്ധർ കരക്കൃഷികൾ നശിപ്പിച്ചു; കടയ്ക്ക് തീയിടാനും ശ്രമം

അതിന് ശേഷം ഇയാൾ നാട്ടിലേക്ക് പോകുകയും അവിടെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളുമായി സമ്പർക്കം പുലർത്തിയ എസ് ഐ ഉൾപ്പെടെയുള്ളവർ ക്വാറന്റൈനിൽ പ്രവേശിക്കുകയായിരുന്നു.

Read more: രക്തസാക്ഷി ദിനത്തില്‍ ജവാന്‍റെ സ്മൃതിമണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവം; പ്രതി പിടിയില്‍

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു