
എറണാകുളം: ആലുവയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്ക്. രാവിലെ പത്തോടെ ആലുവ ബാങ്ക് കവലയിൽ വച്ചായിരുന്നു അപകടം. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ടൗൺ സർവീസ് നടത്തുന്ന ബസുകളാണ് കൂട്ടിയിടിച്ചത്.
Read more: Accident : വീട്ടുമുറ്റത്ത് അച്ഛനോടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്ക്
അമ്പലപ്പുഴ: വാഹനങ്ങൾ കൂട്ടി ഇടിച്ച് കാർ യാത്രക്കാരന് (Accident) പരിക്കേറ്റു. പുന്നപ്ര കൊടിവീട്ടിൽ ഹരിചന്ദിനാണ് (22) പരിക്കു പറ്റിയത്. ചൊവ്വാഴ്ച രാത്രി 12.30 ഓടെ വണ്ടാനം ക്ഷേത്രത്തിന് മുൻവശത്ത് ടാങ്കർലോറിയും കാറും തമ്മിൽ നേർക്കുനേരെ കൂട്ടി ഇടിച്ചായിരുന്നു അപകടം.
ഇതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ലോറിയിൽ നിന്ന് ഓയിൽ ചോർച്ചയും ഉണ്ടായി. ആലപ്പുഴയിൽ നിന്നും ഫയർഫോഴ്സും പുന്നപ്ര പൊലീസും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വാഹനങ്ങൾ നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.