14 കാരിയെ വീടിനടുത്തെ പൊളിഞ്ഞ മുറിയിൽ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; 20 കാരന് 63 വർഷം കഠിന തടവ്

Published : Sep 15, 2025, 05:06 PM IST
Kerala Police

Synopsis

പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 20 കാരന് 63 വർഷം കഠിന തടവും 55,000 രൂപ പിഴയും. ചാല സ്വദേശിയായ 20 കാരനായ പ്രതി കുട്ടിയെ വീടിനടുത്തുള്ള പൊളിഞ്ഞ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചാല സ്വദേശിയായ ഇരുപതുകാരനെ ശിക്ഷിച്ച് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള. പ്രതിക്ക് 63 വർഷം കഠിന തടവും 55,000 രൂപ പിഴക്കും ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 വർഷവും 6 മാസവും കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും. പിഴ തുക കുട്ടിക്ക് നൽകണം. 2022 നവംബർ ഒമ്പതിന് വൈകിട്ട് ഏഴോടെ ചാലയിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 8-ാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയിൽ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

പൊലീസിനെ വിവരമറിയിച്ചത് ഡോക്ടർ

പീഡനത്തെ തുടർന്ന് കുട്ടി ഗർഭിണി ആയി. ആശുപത്രിയിൽ ചികിത്സക്കു പോയപ്പോഴാണ് ഡോക്ടർ പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കുട്ടിയെ എസ് എ റ്റി ആശുപത്രിയിൽ പ്രവേശിപീച്ച് ഗർഭ ചിദ്രം നടത്തി. കുട്ടിക്ക് പതിനാല് വയസ് ആയതിനാൽ സുരക്ഷ പരിഗണിച്ച് ഡോക്ടർമാർ കൂടിയാലോചിച്ച് ഗർഭ ചിദ്രം നടത്തിയത്. ഗർഭഛിദ്രം നടത്തിയപ്പോൾ കിട്ടിയ ഭ്രൂണവും, പ്രതിയുടെയും കുട്ടിയുടെയും രക്ത സാമ്പിളുകളും ഡി .എൻ .എ പരിശോധനക്ക് അയച്ചു. പരിശോധനയിൽ ഭ്രൂണം പ്രതിയുടേതും കുട്ടിയുടേതുമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു. ഈ സംഭവത്തിന് പുറമെ പ്രതിക്ക് പ്രായപൂർത്തിയാകും മുമ്പും കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈൽ കോടതിയിൽ ഒരു കേസുണ്ട്.

ഇതിന് പുറമെ ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം പ്രതി വീണ്ടും കുട്ടിയെ ബലം പ്രയോഗിച്ച് തട്ടികൊണ്ട് മണക്കാടുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ കൊണ്ട് പോയി കേസ് കൊടുത്തതിന് മർദിക്കുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്തു. ഈ കേസിന്റെ വിചാരണ ഇതേ കോടതിയിൽ നടക്കുന്നു. ഇതിന് പൊലീസ് വീണ്ടും കേസ് എടുക്കുകയും ഇതിന്റെ വിചാരണ ഇതേ കോടതിയിൽ നടക്കുകയും ചെയ്തു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. ഫോർട്ട് സി. ഐ ജെ. രാകേഷ് ആണ് കേസിൽ അന്വേഷണം നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം