നിലമ്പൂര്‍ പാസഞ്ചറിന്റെ പടിയിൽ 14കാരന് നേരെ ലൈംഗിക അതിക്രമം, രക്ഷപ്പെട്ട് കുട്ടിയുടെ പരാതി, പിന്നാലെ അറസ്റ്റ്

Published : Sep 18, 2024, 01:11 AM IST
നിലമ്പൂര്‍ പാസഞ്ചറിന്റെ പടിയിൽ 14കാരന് നേരെ ലൈംഗിക അതിക്രമം, രക്ഷപ്പെട്ട് കുട്ടിയുടെ പരാതി, പിന്നാലെ അറസ്റ്റ്

Synopsis

ഷൊ൪ണൂ൪-നിലമ്പൂ൪ പാസഞ്ച൪ ട്രെയിനിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. 

ഷൊര്‍ണൂര്‍: ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 53കാരൻ അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  ഷൊ൪ണൂ൪-നിലമ്പൂ൪ പാസഞ്ച൪ ട്രെയിനിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. 

നിലമ്പൂരിൽ നിന്നും വന്ന ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴായിരുന്നു സംഭവം. പീഡന ശ്രമത്തിനിടെ 14 കാരൻ പേടിച്ച് ട്രെയിൻ നി൪ത്തിയ ഉടൻ ഇറങ്ങി പ്ലാറ്ഫോമിലേക്ക് ചാടി. ഇതുകണ്ട മറ്റുയാത്രക്കാരും കൂടെയുണ്ടായിരുന്ന രക്ഷിതാക്കളും കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 

തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയും യാത്രക്കാരുടെ സഹായത്തോടെ പിടികൂടിയ പ്രതി ഉമ്മറിനെ പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിനിന്റെ വാതിൽപടിയിൽ നിന്നായിരുന്നു പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വർണ്ണ തട്ടിപ്പ് പ്രതി കാര്‍ത്തിക്കായി ലുക്കൗട്ട് നോട്ടീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിറക് വച്ചതിനടിയിൽ അനക്കം, ചെന്ന് നോക്കിയപ്പോൾ 11 അടി നീളമുള്ള പെരുമ്പാമ്പ്; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി
സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ