അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച 70 ക്വിന്റൽ റേഷനരി പിടികൂടി

Published : Oct 30, 2019, 07:07 AM IST
അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച  70 ക്വിന്റൽ റേഷനരി പിടികൂടി

Synopsis

ഹരിപ്പാട് പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ  നേതൃത്വത്തിലുള്ള സംഘമാണ് റേഷന്‍സാധനങ്ങള്‍ പിടികൂടിയത്. 

ഹരിപ്പാട്‌: വീട്ടില്‍ അനധികൃതമായ സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടികൂടി. കരുവാറ്റ കന്നുകാലി പാലം എസ് എൻ കടവിന് സമീപം കരിത്തറയിൽ യൂസഫിന്റെ വീടിന് സമീപത്തെ ഷെഡ്ഡിൽ  പ്ലാസ്റ്റിക്ക് ചാക്കുകളിൽ സൂക്ഷിച്ച 70 ക്വിന്റൽ റേഷനരിയാണ് പിടിച്ചെടുത്തത്. 

ഹരിപ്പാട് പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫിസറുടെ  നേതൃത്വത്തിലുള്ള സംഘമാണ് റേഷന്‍സാധനങ്ങള്‍ പിടികൂടിയത്. 50 കിലോ അടങ്ങുന്ന 140 പ്ലാസ്റ്റിക്ക് ചാക്കുകളിലാണ് അരി സൂക്ഷിച്ചിരുന്നത്. താറാവിന് തീറ്റയായി നൽകുന്ന് ഉപയോഗ ശൂന്യമായ അരിയാണ് ഇതെന്നാണ് വീട്ടുകാർ പറയുന്നത്. പിടിച്ചെടുത്ത സാധനങ്ങൾ വിശദമായ പരിശോധനയ്ക്കായി സപ്ലെകോ ഡിപ്പോയിലേക്ക് മാറ്റുകയും വിവരം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തതായി സപ്ലൈ ഓഫീസർ അറിയിച്ചു .

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി