വരനും വധുവും കെബിപിഎസ് ജീവനക്കാർ ആണെങ്കിൽ രണ്ടാൾക്കും 10,000 രൂപ വീതം ലഭിക്കും. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് സർക്കുലർ.

കൊച്ചി: വിവാഹ സമ്മാനമായി 10,000 രൂപ നൽകാൻ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ (കെബിപിഎസ്). വിവാഹം കഴിച്ചാൽ ജീവനക്കാർ ക്ഷണക്കത്ത്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ആദ്യ വിവാഹത്തിന് മാത്രമേ ഈ സമ്മാനം ലഭ്യമാകൂ. വരനും വധുവും കെബിപിഎസ് ജീവനക്കാർ ആണെങ്കിൽ രണ്ടാൾക്കും 10,000 രൂപ വീതം ലഭിക്കും. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകുമെന്നും സർക്കുലറിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് സംബന്ധിച്ച സർക്കുലർ മാനേജിംഗ് ഡയറക്ടർ സുനിൽ ചാക്കോ ഇന്നലെ പുറത്തിറക്കി. അതേസമയം, ഇവ ഹാജരാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ, സമയ പരിധി കഴിയുന്നതോടെ സമ്മാന തുക ശമ്പളത്തിൽ നിന്ന് തിരികെ പിടിക്കും. കെബിപിഎസ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷനെയാണ് മാനേജിംഗ് ഡയറക്ടർ വിവാഹ സമ്മാനം നൽകാനുള്ള ചുമതല ഏല്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം മാനേജ്‌മെന്റ് കൈക്കൊണ്ടിരിക്കുന്നതെന്ന് എംഡി പറഞ്ഞു.