കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

Published : Dec 27, 2022, 10:54 AM ISTUpdated : Dec 27, 2022, 11:13 AM IST
 കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

Synopsis

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കണ്ണൂരിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 

വടകര: ദേശീയപാതയിൽ വടകര പാലോളിപാലത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കണ്ണൂരിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് ആദ്യ വിവരം. വാഹനം വെട്ടിപ്പൊളിച്ചാണ് അഗ്നിരക്ഷാസേന ലോറി ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പാലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തുമ്പോള്‍ ലോറി ഡ്രൈവര്‍ ലോറിക്കകത്ത് പെട്ട്പോയത് പോലെയായിരുന്നു. തുടര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഡ്രൈവറെ ലോറി വെട്ടിപ്പോളിച്ചാണ് പുറത്തെടുത്തത്. കോഴിക്കോട് - വടകര ദേശീയ പാതയിലെ അപകടം പ്രദേശത്ത് ഏറെ നേരെ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. പൊലീസ് സംഭവസ്ഥലത്ത് പെട്ടെന്ന് തന്നെ എത്തിചേര്‍ന്നതിനാല്‍ വലിയ തോതിലുള്ള  ഗതാഗത കുരുക്ക് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. കെഎസ്ആര്‍ടിസ് ബസിലെ യാത്രക്കാരും ഡ്രൈവറുമാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവരെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കെ എസ് ആര്‍ ടി സി ബസിന്‍റെ ഒരു ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചായത്തിൽ 'പഞ്ചറായി' റോബിൻ ബസ്' ഉടമ ഗിരീഷ്, നിയമസഭാ തെരഞ്ഞെടുപ്പിൽ കെബി ഗണേഷ് കുമാറിനോട് മത്സരം പ്രഖ്യാപിച്ച ബേബി ഗിരീഷിന് കിട്ടിയത് 73 വോട്ട്
പാലായുടെ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബം, നി‍ർണായകമായി ഒരു വീട്ടിലെ മൂന്ന് സ്വതന്ത്രന്മാർ