
തൃശ്ശൂര്‍: കൈപ്പറമ്പ് പുറ്റേക്കരയിൽ വഴിയിൽ പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ചു. പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്‍റെ മകൻ അരുൺ കുമാർ (38) ആണ് മരിച്ചത്. പുറ്റേക്കര സ്‌കൂളിന് സമീപം ഇടവഴിയിൽ പുലർച്ചെയാണ് ഇയാളെ പരിക്കുകളോടെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരും ആകട്സ് പ്രവർത്തകരും ചേർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു. പരിക്കേറ്റ് കിടന്ന വഴിയിലൂടെ വാഹനങ്ങൾ വരാൻ സാധ്യതകളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മരണത്തിൽ സംശയമുണ്ടെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവം അന്വേഷിക്കുകയാണെന്ന് പേരാമംഗലം പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam