
എടപ്പാൾ: പ്രസവാനന്തരം ഊരിവെച്ച യുവതിയുടെ 15 പവൻ സ്വർണ്ണം കാണാതായ സംഭവത്തിൽ ദിവസങ്ങൾക്ക് ശേഷം നാടകീയ വഴിത്തിരിവ്. സ്വർണ്ണം കാണാതായ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ മണൽ കൂനയിൽ നിന്ന് സ്വർണ്ണം കണ്ടെത്തി.
കഴിഞ്ഞ ആഴ്ചയിലാണ് ചങ്ങരംകുളം സ്റ്റേഷൻ പരിതിയിൽ യുവതിയുടെ പ്രസവത്തിനായി അലമാരയിൽ ഊരിവെച്ച 15 പവനോളം സ്വർണ്ണം പ്രസവ ശുശ്രൂഷകൾക്ക് ശേഷം കാണാനില്ലെന്ന പരാതി ചങ്ങരംകുളം പൊലീസിന് ലഭിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങി.
പ്രസവത്തിന് സഹായത്തിന് നിന്ന സ്ത്രീകൾ അടക്കമുള്ള സംശയം തോന്നിയ പലരിലേക്കുമായി പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണം നീണ്ടതോടെയാണ് നാടകീയമായി സ്വർണ്ണം തിരിച്ചെത്തിയത്. വീടിന് സമീപത്ത് മണൽ കൂനയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.
ഏറെ നാൾ വീട്ടുകാരെ വട്ടം കറക്കുകയും ആശങ്കയിലാക്കുകയും ചെയ്ത സംഭവത്തിൽ പൊലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് കുടുംബം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam