ചീമേനിയില്‍ ഓണാഘോഷ പരിപാടിക്കിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ 15 വയസ്സുകാരൻ മരിച്ചു

Published : Aug 29, 2026, 10:18 AM IST
boy who fell into well dies

Synopsis

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് കുട്ടി മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. ഓണാഘോഷ പരിപാടിക്കിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് അപകടം സംഭവിച്ചത്.

ചീമേനി: കാസർകോട് ചീമേനിയില്‍ ഓണാഘോഷ പരിപാടിക്കിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ 15 വയസ്സുകാരൻ മരിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശിയായ സനൂപ് (15) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് കുട്ടി മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. ആനിക്കാടി ധനേഷിന്‍റെയും സവിതയുടെയും മകനായ സനൂപ് തിമിരി സ്കൂളിലെ 10 ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുറ്റ്യാടിയിൽ ഒറ്റരാത്രി കൊണ്ട് കാണാതായത് 15-ഓളം തേക്ക് മരങ്ങൾ; മുറിച്ചുകടത്തിയത് 20 വർഷം പഴക്കമുള്ള മരങ്ങൾ
പുലിക്കളി: തൃശൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിമുതൽ ഗതാഗത നിയന്ത്രണം; വാഹന യാത്രക്കാർ ശ്രദ്ധിക്കുക