
കോഴിക്കോട്: കുറ്റ്യാടിയില്‍ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 15-ഓളം തേക്ക് മരങ്ങള്‍ അജ്ഞാതര്‍ മുറിച്ചു കടത്തി. മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിലാണ് സംഭവം. കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള കനാല്‍ പരിസരത്തെ മരങ്ങളാണ് മുറിച്ചുകടത്തിയത്.
20 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് നഷ്ടപ്പെട്ടത്. ജലസേചന വകുപ്പ് അധികൃതരുടെ പരാതിയില്‍ തൊട്ടില്‍പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹിക വനവല്‍കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയാന്‍ നട്ടുപിടിപ്പിച്ച മരങ്ങളാണ് മോഷണം പോയത്. ഈ പ്രദേശത്തെക്ക് കൃത്യമായ റോഡ് സൗകര്യമില്ല. മണ്ണിട്ട റോഡാണ് നിലവില്‍ ഉള്ളത്. മുണ്ടക്കുറ്റി-പശുക്കടവ് റോഡില്‍ നിന്നും 50 മീറ്റര്‍ മാറിയുള്ളതാണ് ഈ റോഡ്. മോഷ്ടാക്കള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam