പായസപ്പുരയിലെത്തിച്ച് 15 കാരിയെ ലൈം​ഗികമായി ആക്രമിച്ചു; പൂജാരി അറസ്റ്റിൽ

Published : Aug 17, 2023, 02:46 PM ISTUpdated : Aug 17, 2023, 03:39 PM IST
പായസപ്പുരയിലെത്തിച്ച് 15 കാരിയെ ലൈം​ഗികമായി ആക്രമിച്ചു; പൂജാരി അറസ്റ്റിൽ

Synopsis

വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ചിറയിന്‍കീഴ് സ്വദേശിയായ 34 വയസുള്ള ബൈജുവാണ് അറസ്റ്റിലായത്.

തിരുവനന്തപുരം: പായസപ്പുരയിലെത്തിച്ച് 15 കാരിയെ ലൈം​ഗികമായി ആക്രമിച്ച പൂജാരിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ചിറയിന്‍കീഴ് സ്വദേശിയായ 34 വയസുള്ള ബൈജുവാണ് അറസ്റ്റിലായത്.

ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും തട്ടിയത് ഒമ്പതുലക്ഷം രൂപ

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈജു ക്ഷേത്രത്തിലെ പായസപ്പുരയിലെത്തിച്ച് ലൈം​ഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടി രക്ഷപ്പെട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. ഇന്ന് സ്കൂളിലെത്തിയ കുട്ടി അധ്യാപകനോടാണ് സംഭവം പറയുന്നത്. അധ്യാപകർ ചൈൽഡ് ലൈനിൽ അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ബൈജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

സഹിഷ്ണുത ഉയ‍ർത്തി പിടിക്കുന്ന പ്രസ്ഥാനം'; പാറശ്ശാലയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്തതിൽ പങ്കില്ലെന്ന് ഡിവൈഎഫ്ഐ

https://www.youtube.com/watch?v=sROgVGzcUAI

PREV
Read more Articles on
click me!

Recommended Stories

ക്യാനിന്‍റെ പേരില്‍ അക്രമം; പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്
അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ