കൊവിഡ്‌ ജാഗ്രതക്കിടയിലും മുത്തങ്ങ വഴി ലഹരിക്കടത്ത്; 15000 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി

Web Desk   | Asianet News
Published : Mar 24, 2020, 02:40 PM ISTUpdated : Mar 24, 2020, 03:17 PM IST
കൊവിഡ്‌ ജാഗ്രതക്കിടയിലും മുത്തങ്ങ വഴി ലഹരിക്കടത്ത്; 15000 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി

Synopsis

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെല്ലാം കനത്ത കാവലും പരിശോധനകളും നടക്കുകയാണ  

കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ലോറിയില്‍ കടത്തുകയായിരുന്ന ഹാന്‍സ് പാക്കറ്റുകള്‍ പിടികൂടി. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെല്ലാം കനത്ത കാവലും പരിശോധനകളും നടക്കുകയാണ്. 

ഡ്രൈവറും സഹായിയും മാത്രമുള്ള ചരക്ക് വാഹനങ്ങളെ എല്ലാം വലിയ പരിശോധന കൂടാതെ കടത്തിവിടുന്നുണ്ട്. ഇത് മുതലെടുത്താണ് മറ്റ് ചരക്കുകള്‍ക്കൊപ്പം ലഹരിമരുന്ന് കടത്തിയതെന്നാണ് നിഗമനം. 15000 പായ്ക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കൊടുവള്ളി വെണ്ണക്കാട് സ്വദേശി സലീം എന്നയാളെ അറസ്റ്റു ചെയ്തു.


 

PREV
click me!

Recommended Stories

വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ
റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി