മലപ്പുറം ജില്ലയില്‍ 155 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചു

Published : Jan 16, 2021, 07:00 PM IST
മലപ്പുറം ജില്ലയില്‍ 155 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചു

Synopsis

ജില്ലയില്‍ ആദ്യ ദിനം രജിസ്റ്റര്‍ ചെയ്ത 265 ആരോഗ്യ പ്രവര്‍ത്തകരില്‍  58.5 ശതമാനം പേര്‍ വാക്‌സീന്‍ സ്വീകരിച്ചു.  

മലപ്പുറം: ജില്ലയില്‍ ആദ്യ ദിനം ഒമ്പത് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി. 155 ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചു. ജില്ലയില്‍ ആദ്യ ദിനം രജിസ്റ്റര്‍ ചെയ്ത 265 ആരോഗ്യ പ്രവര്‍ത്തകരില്‍  58.5 ശതമാനം പേര്‍ വാക്‌സീന്‍ സ്വീകരിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഒമ്പത് പേര്‍ക്കും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേര്‍ക്കും തിരൂര്‍ ജില്ലാ ആശുപത്രിയില്‍  26 പേര്‍ക്കും  വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 15 പേര്‍ക്കും മലപ്പുറം താലൂക്ക് ആശുപത്രിയില്‍ 19 പേര്‍ക്കും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ 20 പേര്‍ക്കും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ 20 പേര്‍ക്കും നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 17 പേര്‍ക്കും  പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയില്‍  13 പേര്‍ക്കുമാണ്  വാക്‌സിന്‍ നല്‍കിയത്.
 

PREV
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു