കാല്‍ വഴുതി ക്ഷേത്രക്കുളത്തില്‍ വീണു, തൃശൂരിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Published : Dec 26, 2023, 08:25 PM IST
കാല്‍ വഴുതി ക്ഷേത്രക്കുളത്തില്‍ വീണു, തൃശൂരിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Synopsis

കൂട്ടുകാര്‍ക്ക് ഒപ്പം കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അജിൽ.

തൃശൂര്‍ : മൂർക്കനാട് ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അജില്‍ക്യഷ്ണയാണ് (16) മരണമടഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. വൈകീട്ടായിരുന്നു സംഭവം. കൂട്ടുകാര്‍ക്ക് ഒപ്പം കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അജിൽ. കാല്‍ വഴുതി വീണ് അഖില്‍ ക്യഷ്ണയെ കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: രാജി. സഹോദരി: അനഘ. 

 

 

 

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും