വർഷം 12 % പലിശയെന്ന് വാഗ്ദാനം, വിശ്വസിച്ച് നിക്ഷേപിച്ചത് 1659000 രൂപ; കബളിപ്പിച്ച പോപ്പുലർ ഫിനാൻസിനെതിരെ നടപടി

Published : Mar 01, 2025, 05:52 PM ISTUpdated : Mar 01, 2025, 05:53 PM IST
വർഷം 12 % പലിശയെന്ന് വാഗ്ദാനം, വിശ്വസിച്ച് നിക്ഷേപിച്ചത് 1659000 രൂപ; കബളിപ്പിച്ച പോപ്പുലർ ഫിനാൻസിനെതിരെ നടപടി

Synopsis

ആദ്യ മാസങ്ങളിൽ പരാതിക്കാരിയുടെ അക്കൗണ്ടിൽ പലിശ എത്തിയെങ്കിലും പിന്നീട് മുടങ്ങി.

കൊച്ചി: ഉയർന്ന പലിശ വാഗ്ദാനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് 17, 79, 000 ലക്ഷം രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷ൯. തിരുവനന്തപുരം സ്വദേശി മേരി ജോർജ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പ്രതിവർഷം 12 ശതമാനം പലിശ വാഗ്ദാനം നൽകിയാണ് എതിർകക്ഷികൾ നിക്ഷേപം സ്വീകരിച്ചത്.  

ഇത് വിശ്വസിച്ച് 16,59,000 രൂപ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചു. ആദ്യ മാസങ്ങളിൽ പരാതിക്കാരിയുടെ അക്കൗണ്ടിൽ പലിശ എത്തിയെങ്കിലും പിന്നീട് മുടങ്ങി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെയാണ്  സ്ഥാപനം പ്രവർത്തിക്കുന്നത് എന്നും പരാതിക്കാരി പിന്നീട് മനസിലാക്കി. തുടർന്ന് പോപ്പുലർ ഫിനാൻസിന്റെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു. എതിർകക്ഷികൾ വാഗ്ദാനം ചെയ്ത പോലെ നിക്ഷേപത്തുകയോ പലിശയോ പരാതിക്കാരന് നൽകിയതുമില്ല. 

എതിർകക്ഷികളുടെ സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും മൂലം പരാതിക്കാരിക്ക് ധനനഷ്ടവും മന:ക്ലേശവും ഉണ്ടായി. അതിനു നഷ്ടപരിഹാരം നൽകാൻ പോപ്പുലർ ഫിനാൻസിന് ബാധ്യതയുണ്ടെന്നും പരാതിയിൽ ബോധിപ്പിച്ചു. നിക്ഷേപ തട്ടിപ്പിലൂടെ ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്ത് വൻ സാമ്പത്തിക നേട്ടം  ഉണ്ടാക്കുന്നവരെ നിയമത്തിന്‍റെ സർവ്വശക്തിയും ഉപയോഗിച്ച് നേരിടുക തന്നെ വേണമെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി. നിക്ഷേപതുകയായ 16,59,000 രൂപയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് കമ്മീഷ൯ ഉത്തരവ് നൽകി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. എം ജെ ജോൺസൻ ഹാജരായി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാൻ കേരളം; വേനൽ ചൂട് വര്‍ധിക്കുന്നതിനാൽ മുന്നൊരുക്കം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുലര്‍ച്ചെ മൂന്നരയ്ക്ക് സ്വകാര്യ ബസിൽ ഉദ്യോഗസ്ഥര്‍ കയറിയപ്പോൾ തന്നെ യുവാവ് പരുങ്ങി; തോല്‍പ്പെട്ടിയിൽ പിടിച്ചത് 30 ലക്ഷത്തിലധികം രൂപ
മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു