തെങ്ങു വെട്ടുന്നതിനിടെ മെഷീൻ കഴുത്തിൽ കൊണ്ട് പരിക്കേറ്റു; എറണാകുളം ചേരാനല്ലൂരിൽ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

Published : Mar 01, 2025, 05:47 PM IST
തെങ്ങു വെട്ടുന്നതിനിടെ മെഷീൻ കഴുത്തിൽ കൊണ്ട് പരിക്കേറ്റു; എറണാകുളം ചേരാനല്ലൂരിൽ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

Synopsis

ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ തെങ്ങു വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കാക്കനാട് സ്വദേശി രവീന്ദ്രനാഥ് ആണ് മരിച്ചത്. തെങ്ങു മുറിക്കുന്നതിനിടെ അബദ്ധത്തിൽ മെഷീൻ കഴുത്തിൽ കൊണ്ട് പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. എടയക്കുന്നത്ത് സ്വകാര്യ ഭൂമിയിലെ തെങ്ങ് മുറിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടമുണ്ടായത്. ചേരാനല്ലൂരിലുള്ള റോബർട്ട് കോളനിയിലാണ് തെങ്ങ് വെട്ടുന്നതിനായി ഇയാൾ പോയത്. ഓല വെട്ടുന്നതിനിടയിൽ മെഷീൻ അബദ്ധത്തിൽ ഇയാളുടെ ശരീരത്തിൽ കൊള്ളുകയായിരുന്നു. രക്തം വാർന്ന് ഏറെ നേരെ ഇയാൾ തെങ്ങിന് മുകളിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്സെത്തിയെങ്കിലും സാധാരണ ​ഗോവണി ഉപയോ​ഗിച്ച് കയറാൻ കഴിഞ്ഞില്ല. പിന്നീട് താൽക്കാലിക സംവിധാനം കെട്ടിപ്പൊക്കിയാണ് മൃതദേഹം താഴേക്ക് എത്തിച്ചത്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ മൃതദേഹം  സൂക്ഷിച്ചിരിക്കുകയാണ്. 

30,000 അടി ഉയരത്തില്‍ വച്ച് ഒരു പ്രണയ കുറിപ്പ്, ആരാണ് അത് വച്ചതെന്ന് ചോദിച്ച് യുവതി; കുറിപ്പ് വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പേട്ട റെയിൽവേ സ്റ്റേഷന് മുൻ വശത്ത് പരിശോധന, ബൈക്കിലെത്തിയവർ പെട്ടു; 10 ലക്ഷം വരുന്ന എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
മലപ്പുറം കോട്ടക്കുന്നിലെ ഒരു സ്വകാര്യ കെട്ടിടത്തിൽ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍