മുട്ടാർതോട് പുനരുദ്ധാരണത്തിന് 3.5 കോടി, ആറ്റുകാൽ ബണ്ട് റോഡിന് 1.5 കോടി; ബജറ്റിൽ നേമത്തിന് അനുവദിച്ചത് 17.4കോടി

Published : Feb 07, 2025, 05:21 PM IST
മുട്ടാർതോട് പുനരുദ്ധാരണത്തിന് 3.5 കോടി, ആറ്റുകാൽ ബണ്ട് റോഡിന് 1.5 കോടി; ബജറ്റിൽ നേമത്തിന് അനുവദിച്ചത് 17.4കോടി

Synopsis

പാങ്ങോട് വിവേകാനന്ദ നഗർ - കട്ടയ്ക്കാൽ - ചാടിയറ റോഡിനായി കരസേനയിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിന് മൂന്നു കോടി 40 ലക്ഷം രൂപയും അനുവദിച്ചു.

തിരുവനന്തപുരം:സംസ്ഥാന ബജറ്റിൽ നേമം മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്ക് അനുവദിച്ചത് 17 കോടി 40 ലക്ഷം രൂപയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലുംവകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാപ്പനംകോട് മുട്ടാർതോട് പുനരുദ്ധാരണം രണ്ടാം ഘട്ട പ്രവർത്തിക്കായി മൂന്നു കോടി 50 ലക്ഷം രൂപയും മധുപാലം ബണ്ട് പാർശ്വഭിത്തി, റോഡ് രണ്ടാംഘട്ട നിർമ്മാണത്തിന് രണ്ടു കോടി രൂപയും ആറ്റുകാൽ ബണ്ട് റോഡ് നിർമ്മാണത്തിന് ഒന്നരക്കോടി രൂപയും  അനുവദിച്ചു.

കരമന വാർഡിലെ തോപ്പിൽ കടവ് പുനരുദ്ധാരണത്തിന് ഒന്നരക്കോടി രൂപയും, കരമനയാറിൽ ആയിരവല്ലി ക്ഷേത്രത്തിന് സമീപം, തിരുവല്ലം, മുടവൻമുകൾ എന്നിവിടങ്ങളിൽ പാർശ്വഭിത്തി കെട്ടുവാൻ രണ്ടു കോടി രൂപയും കിള്ളിയാറിൽ ബണ്ട് റോഡ് കട്ടയ്ക്കാൽ ഭാഗത്ത്  പാർശ്വഭിത്തി നിർമ്മിക്കാൻ ഒന്നരക്കോടി രൂപയും ചാല സർക്കാർ ഐടിഐയിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ സമാഹരിക്കുന്നതിനായി രണ്ടു കോടി രൂപയുമാണ് വകിരുത്തിയ്.

 പാങ്ങോട് വിവേകാനന്ദ നഗർ - കട്ടയ്ക്കാൽ - ചാടിയറ റോഡിനായി കരസേനയിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിന് മൂന്നു കോടി 40 ലക്ഷം രൂപയുമാണ് അനുവദിച്ചത്. നേമം മണ്ഡലത്തിലെ  അടിസ്ഥാന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുവാൻ ബജറ്റിൽ ഫണ്ടനുവദിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് നേമം എംഎൽഎ കൂടിയായ മന്ത്രി വി. ശിവൻകുട്ടി നന്ദി അറിയിച്ചു.

Read More : ട്രെയിനിൽ വെച്ച് യുവതിക്ക് പ്രസവ വേദന, തുണയായി ആർപിഎഫ് വനിത ഇൻസ്പെക്ടറും സഹയാത്രികരും; പെൺകുഞ്ഞിന് ജന്മം നൽകി
 

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു