തിരുനാവായയിലെ പക്ഷിസമ്പത്തില്‍ 17 അതിഥികള്‍ കൂടി; പട്ടികയില്‍ ഇനി 165 ഇനങ്ങള്‍

Published : Nov 10, 2026, 08:42 PM IST
Thirunavaya Bird Sanctuary

Synopsis

പുതിയ പക്ഷിസര്‍വേയില്‍ 17 ഇനം പക്ഷികളെക്കൂടി കണ്ടെത്തിയതോടെ സങ്കേതത്തിലെ പക്ഷികളുടെ ആകെ എണ്ണം 165 ആയി ഉയര്‍ന്നു. ജൈവവൈവിധ്യത്തിന്റെ സമ്പന്നത വിളിച്ചോതുന്ന കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയ സര്‍വേ റിപ്പോര്‍ട്ട് ബുധനാഴ്ച പ്രസിദ്ധീകരിക്കും.

മലപ്പുറം: പക്ഷിനിരീക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച് തിരുനാവായ പക്ഷിസങ്കേതം. പുതിയ പക്ഷിസര്‍വേയില്‍ 17 ഇനം പക്ഷികളെക്കൂടി കണ്ടെത്തിയതോടെ സങ്കേതത്തിലെ പക്ഷികളുടെ ആകെ ഇനം 165 ആയി ഉയര്‍ന്നു. ജൈവവൈവിധ്യത്തിന്റെ സമ്പന്നത വിളിച്ചോതുന്ന കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയ സര്‍വേ റിപ്പോര്‍ട്ട് ബുധനാഴ്ച പ്രസിദ്ധീകരിക്കും.

യുനൈറ്റഡ് നാച്ചുറല്‍ ഹിസ്റ്ററി ആന്‍ഡ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ സര്‍വേയിലാണ് പുതിയ പക്ഷികളെ കണ്ടെത്തിയത്. 2017ല്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 148ലധികം ഇനം പക്ഷികളാണ് ഇടംപിടിച്ചിരുന്നത്. പുതിയ പട്ടികയില്‍ കുങ്കുമക്കുരുവി, ജേക്കബിന്‍ കുയില്‍, ഓറഞ്ച് വയറന്‍ മഞ്ഞപ്രാവ് തുടങ്ങി 17 ഇനം പക്ഷികള്‍ കൂടി ഇടംപിടിച്ചു. വിവിധ ഇനം നീര്‍പ്പക്ഷികളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. പക്ഷികളുടെ എണ്ണം വര്‍ധിച്ചതിനൊപ്പം നീര്‍ത്തട പക്ഷികളുടെ സാന്നിധ്യത്തിലുണ്ടായ വര്‍ധനയും തിരുനാവായയുടെ പരിസ്ഥിതി പ്രാധാന്യം വ്യക്തമാക്കുന്നു. വേട്ടയാടലും മറ്റ് മനുഷ്യ ഇടപെടലുകളും കുറഞ്ഞതും പക്ഷികളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂലമായെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രാദേശിക പക്ഷിനിരീക്ഷകരുടെ നേതൃത്വത്തിലായിരുന്നു സര്‍വേയും വിവരശേഖരണവും. നസ്‌റുദ്ദീന്‍ പുറത്തൂര്‍, കെ ടി ശ്രീനില, എം സാദിഖ് തിരുനാവായ എന്നിവരുടെ നേതൃത്വത്തില്‍ കണ്ടെത്തിയ പക്ഷികളെ നിരീക്ഷിച്ച് രേഖപ്പെടുത്തുകയായിരുന്നു. തിരുനാവായ എംഎംടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്ത് സര്‍ക്കിള്‍ കോഴിക്കോട് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തിയുടെ സാന്നിധ്യത്തില്‍ ജില്ല സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ എ മുഹമ്മദ് സൈനുല്‍ ആബിദ് റിപ്പോര്‍ട്ട് തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് എംപി മുഹമ്മദ് കോയക്ക് കൈമാറും. പുതിയ കണ്ടെത്തലുകള്‍ പക്ഷിസങ്കേതത്തിന്റെ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്. പക്ഷിനിരീക്ഷകര്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഒരുപോലെ ആവേശം പകരുന്നതാണ് ഈ നേട്ടം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഞ്ഞപ്പെട്ടിയിൽ വൻ മയക്ക് മരുന്ന് വേട്ട, 60 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
മൂര്‍ച്ചയുള്ള ആയുധം ആഴത്തിലിറക്കി നശിപ്പിച്ചത് 1300 ലധികം വാഴകള്‍; വയനാട്ടില്‍ കര്‍ഷകരുടെ പരാതിയില്‍ അന്വേഷണം തുടങ്ങി പൊലീസ്