മൂര്‍ച്ചയുള്ള ആയുധം ആഴത്തിലിറക്കി നശിപ്പിച്ചത് 1300 ലധികം വാഴകള്‍; വയനാട്ടില്‍ കര്‍ഷകരുടെ പരാതിയില്‍ അന്വേഷണം തുടങ്ങി പൊലീസ്

Published : Nov 10, 2026, 04:12 PM IST
Banana

Synopsis

കൽപ്പറ്റ മുട്ടിലിൽ അജ്ഞാതർ 1300-ലധികം വാഴകൾ ആയുധം ഉപയോഗിച്ച് കുത്തി നശിപ്പിച്ചു. വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകരായ ജെയിംസിനും ദേവകുമാറിനും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. സംഭവത്തിൽ കർഷകർ വൈത്തിരി പോലീസിൽ പരാതി നൽകി.

കല്‍പ്പറ്റ: മൂര്‍ച്ചയുള്ള ആയുധം ആഴത്തിലിറക്കി 1300 ലധികം വാഴകള്‍ നശിപ്പിച്ചു. മുട്ടില്‍ ചിരഞ്ഞിച്ചാലില്‍ പാറെപറമ്പില്‍ ജയിംസ്, കൊരലാളി ദേവകുമാര്‍ എന്നിവരുടെ വാഴത്തോട്ടമാണ് അജ്ഞാതര്‍ നശിപ്പിച്ചിരിക്കുന്നത്. പ്രധാന റോഡില്‍ നിന്ന് മുന്നൂറ് മീറ്ററിലധികം ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്ന തോട്ടത്തില്‍ രാത്രിയെത്തിയായിരിക്കാം ഇത് ചെയ്തതെന്നാണ് സംശയിക്കുന്നത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വാഴ തൈകളുടെ അപ്പുറം എത്തുന്ന തരത്തില്‍ കുത്തിയിറിക്കിയിരിക്കുകയാണ്. 1500-ല്‍ അധികം വാഴകള്‍ ഇത്തരത്തില്‍ നശിപ്പിച്ചിട്ടുണ്ട്. മൂര്‍ച്ചയുള്ള ആയുധവുമായി കൃത്യമായി പ്ലാന്‍ ചെയ്ത് വന്നാണ് തോട്ടം നശിപ്പിച്ചിരിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് വാഴകള്‍ കുലയിടും മുമ്പെ തന്നെ കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.

3000 വാഴകളാണ് തോട്ടത്തിലാകെയുള്ളത്. പാട്ടത്തിനെടുത്ത് വായ്പയായും മറ്റുമുണ്ടാക്കിയ പണം ചിലവഴിച്ചാണ് തോട്ടമൊരുക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം വരെ കര്‍ഷകര്‍ ഇരുവരും വളമിടാനും മറ്റു ജോലികള്‍ക്കുമായി തോട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച്ച രാവിലെ എത്തി ബാക്കി വരുന്ന തൈകള്‍ക്ക് കൂടി വളമിടാനുള്ള ഒരുക്കത്തിനിടെയാണ് വാഴകളുടെ കൈകള്‍ ചിലത് മുറിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചില തൈകളില്‍ മുറിപ്പാട് പോലെ കണ്ടതോടെ പരിശോധിക്കുകയായിരുന്നു. നൂറുകണക്കിന് വാഴകള്‍ ഇത്തരത്തില്‍ നശിപ്പിച്ചിരിക്കുന്നതായി പിന്നീട് കാണാന്‍ കഴിഞ്ഞത്. 220 രൂപയെങ്കിലും ഓരോ തൈക്കും ഇതുവരെ മുടക്കുമുതല്‍ വന്നതയാി ജെയിംസ് പറഞ്ഞു.

ജെയിംസിന്റെയും ദേവകുമാറിന്റെയും തോട്ടത്തില്‍ മാത്രമാണ് അതിക്രമമുണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള വാഴത്തോട്ടങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ടാറിങ് റോഡില്‍ വാഹനത്തില്‍ എത്തിയാലും മുന്നൂറ് മീറ്റര്‍ നടന്ന് മാത്രമെ തോട്ടത്തില്‍ എത്താന്‍ കഴിയൂ. അതിനാല്‍ തന്നെ തികച്ചും ആസൂത്രിതമായാണ് അക്രമം നടത്തിയതെന്ന് ജെയിംസ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വൈത്തിരി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇരുവരും. ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പുറമെ പ്രശ്‌നം ജനപ്രതിനിധികളുടെയും കൂടി ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജെയിംസും ദേവകുമാറും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാഗ്‌കോമില്‍ ജെ.എന്‍.യു. അഫിലിയേറ്റഡ് ജേണലിസം കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പെറ്റി കോൺട്രാക്ടര്‍മാരോട് കടംപറയൽ, കെഎസ്ഇബി പണം നൽകുന്നില്ലെന്ന് പരാതി, പ്രതിഷേധവുമായി കോൺട്രാക്ടര്‍മാര്‍