'അവൻ ഒരുതവണ മുങ്ങിപ്പൊങ്ങി, പിന്നെ കണ്ടില്ല'; ​ഗായത്രിപ്പുഴയിൽ ഒഴുക്കിൽപെട്ട 17 കാരനായി തെരച്ചിൽ

Published : Jul 20, 2024, 04:12 PM IST
'അവൻ ഒരുതവണ മുങ്ങിപ്പൊങ്ങി, പിന്നെ കണ്ടില്ല'; ​ഗായത്രിപ്പുഴയിൽ ഒഴുക്കിൽപെട്ട 17 കാരനായി തെരച്ചിൽ

Synopsis

കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കിൽപെടുകയായിരുന്നു. 


പാലക്കാട്: പാലക്കാട് തരൂരിൽ ​ഗായത്രി പുഴയിൽ പതിനേഴുവയസുകാരനെ ഒഴുക്കിൽപെട്ടു കാണാതായി. സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ 17 വയസുകാരനായ ഷിബിനാണ് ഒഴുക്കിൽ പെട്ടത്. രാവിലെ 11 മണിക്കാണ് സംഭവമുണ്ടായത്. ഫയർ ഫോഴ്സെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

തരൂരിലെ അമ്മവീട്ടിലെത്തിയതായിരുന്നു ചിറ്റൂർ സ്വദേശിയായ ഷിബിൻ. കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി രക്ഷപ്പെട്ടു. ഷിബിന് നീന്തലറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരയെും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. പാലക്കാട് നിന്നും സ്കൂബ ടീമെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

പടവിൽ കാലുവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് കൂട്ടത്തിലുണ്ടായിരുന്ന കുട്ടി പറയുന്നു. രക്ഷിക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ഒരു തവണ മുങ്ങിപ്പൊങ്ങി താണുപോയി. പിന്നെ കാണാതായി എന്ന് രക്ഷപ്പെട്ട കുട്ടികളിലൊരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ