നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി, വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ തന്നെ; ഡിവൈഎഫ്ഐ നേതാവിനെ നാടുകടത്തി

Published : Jul 20, 2024, 04:03 PM ISTUpdated : Jul 20, 2024, 04:09 PM IST
നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി, വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ തന്നെ; ഡിവൈഎഫ്ഐ നേതാവിനെ നാടുകടത്തി

Synopsis

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം അഭിജിത്ത് ബാലന്‍ അറിയപ്പെടുന്ന റൗഡിയാണെന്ന് പറയുന്നു. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്.

പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം അഭിജിത്ത് ബാലന്‍ അറിയപ്പെടുന്ന റൗഡിയാണെന്ന് പറയുന്നു. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്. നേരത്തെ, നല്ലനടപ്പ് ബോണ്ട് കോടതിക്ക് നല്‍കി ജാമ്യം നേടിയ ശേഷവും അഭിജിത്ത് കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കാപ്പാക്കേസിൽ നാടുകടത്താൻ ഉത്തരവിട്ടത്. 

അർജുനിലേക്ക് ഇനി എത്ര ദൂരം? റഡാർ പരിശോധന 5ാം മണിക്കൂറിൽ; സി​ഗ്നലുകൾക്ക് വ്യക്തതയില്ല, തെരച്ചിൽ ഊർജിതം

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു