
കോഴിക്കോട്: ഉണ്ണികുളം വീര്യമ്പ്രം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതലാണ് നിബ്രാസ് എന്ന പതിനേഴുകാരനായ വിദ്യാര്‍ത്ഥിയെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നിബ്രാസിനെ വൈകീട്ട് നാലോടെ നരിക്കുനി ബസ് സ്റ്റാന്റ് പരിസരത്ത് ചിലര്‍ കണ്ടിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നരിക്കുനിയിലെ ഒരു കടയില്‍ വില്‍പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കാണാതാകുമ്പോള്‍ മഞ്ഞ ടീ ഷര്‍ട്ടും നീല ജീന്‍സുമാണ് നിബ്രാസ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലോ 9526771175, 9562630849 എന്നീ നമ്പറുകളിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam