കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിൽ സംസ്ഥാനത്ത് മലപ്പുറം ജില്ല രണ്ടാമതാണ്. വനം-വന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരം 1,067 കാട്ടുപന്നികളെയാണ് ജില്ലയിൽ വെടിവെച്ചിട്ടത്. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരമുപയോഗിച്ചാണ് ഈ നടപടി, പട്ടികയിൽ പാലക്കാടാണ് ഒന്നാമത്.
മലപ്പുറം: കാര്‍ഷിക വിളകള്‍ നശി പ്പിക്കുന്നത് തടയാന്‍ അംഗീകൃത ഷൂട്ടര്‍മാര്‍ വഴി അപകടകാരികളായ കാട്ടുപന്നികളെ ഇതുവരെ വെടിവെച്ച് കൊന്ന പട്ടികയില്‍ മലപ്പുറം രണ്ടാമത്. 2022 മേയ് 28 മുതല്‍ 2025 ഡിസംബര്‍ 15 വരെ യുള്ള വനം-വന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരമാണിത്. മൂ ന്നര വര്‍ഷത്തിനിടെ തദ്ദേശ സ്ഥാ പനങ്ങള്‍ മുഖേന തോക്കിന്‍ മു നയില്‍ മലപ്പുറത്ത് 1,067 കാട്ടുപ ന്നികളെയാണ് വെടിവെച്ചിട്ടത്. പട്ടികയില്‍ പാലക്കാട് ജില്ലയാണ് ഒന്നാമത്. 1,512 കാട്ടുപന്നിക ളെ അധികൃതരുടെ അനുമതിയോ ടെ കൊന്നിട്ടുണ്ട്.
മൂന്നാമതുള്ള തിരുവനന്തപു രത്ത് 967, കണ്ണൂരില്‍ 740, കോ ഴിക്കോട് 484, പത്തനംതിട്ട 163, കൊല്ലം 137, തൃശൂര്‍ 130, ആലപ്പു 4 85, കാസര്‍കോട് 25, വയനാട് 24 എന്നിങ്ങനെയാണ് കണക്ക്. മുന്ന് ജില്ലകളിലാണ് 10 താഴെയുള്ളത്. എറണാകുളം ഒമ്പത്, കോട്ടയം ആറ്, ഇടുക്കി രണ്ട് എന്നി ങ്ങനെയാണ് കുറവുള്ള പട്ടികയിലുള്ളത്.
2022 മേയില്‍ 28 മുതല്‍ ജനവാ സ മേഖലയില്‍ മനുഷ്യരുടെ ജീ വനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊ ല്ലുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കി യിരുന്നു. നിലവില്‍ ഈ അനുമതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.


