പുലർച്ചെ ക്ഷേത്രക്കുളത്തിലേക്ക് തെന്നി വീണു, ചളിയിൽ പുതഞ്ഞു; 17 കാരന് ദാരുണാന്ത്യം

Published : Dec 25, 2023, 02:09 PM IST
പുലർച്ചെ ക്ഷേത്രക്കുളത്തിലേക്ക് തെന്നി വീണു, ചളിയിൽ പുതഞ്ഞു; 17 കാരന് ദാരുണാന്ത്യം

Synopsis

തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിക്ക് അയ്യന്തോൾ   തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം സംഭവിച്ചത്.

അയ്യന്തോൾ: തൃശ്ശൂരിൽ പതിനേഴുവയസുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗർ താമസിക്കുന്ന വല്ലച്ചിറ വീട്ടിൽ സുരേന്ദ്രൻ മകൻ 17 വയസുള്ള സിദ്ധാർത്ഥ് ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിക്ക് അയ്യന്തോൾ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം സംഭവിച്ചത്.

പടിക്കെട്ടിൽ നിന്നും  സിദ്ധാർത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സിദ്ധാർത്ഥ് വെള്ളത്തിൽ വീണതുകണ്ട് സുഹൃത്തുക്കൾ കുളത്തിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ചളിയും പുല്ലും നിറഞ്ഞ കുളമായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമായിരുന്നു. തുടർന്ന് തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി രാവിലെ എട്ടരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അത്താണി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Read More : യുഎസിൽ ഇന്ത്യക്കാരി 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊന്നു, എല്ലും തോലുമായി മൃതദേഹം, കൊലക്കുറ്റം ചുമത്തി
 

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു