കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരി മുങ്ങി മരിച്ചു

Published : Dec 26, 2022, 07:38 AM ISTUpdated : Dec 26, 2022, 08:13 AM IST
കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനേഴുകാരി മുങ്ങി മരിച്ചു

Synopsis

തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ചാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. 

കല്‍പ്പറ്റ: കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ചാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. 

ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ അനുവിനെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടിലെത്തിച്ച അനുപ്രിയയുടെ  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക്  ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. പിതാവ്: പ്രജി, മാതാവ്: സിന്ധു, ഏക സഹോദരന്‍ ഷെയിന്‍ ബേസില്‍

Read More : സ്ഥലം ഉടമസ്ഥത സംബന്ധിച്ച് ബന്ധുക്കൾ തമ്മിൽ തർക്കം; വീട്ടുവഴിയിൽ പാറക്കല്ലുകള്‍ തള്ളിയെന്ന് പരാതി 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലിയിൽ കയറിയിട്ട് 4 മാസം, ജാതി അധിക്ഷേപം, തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദളിത് ശാന്തിക്കാരൻ രാജി വെച്ചു
മീൻ മുട്ട വില്ലനായോ? വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 പേർ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, ഹോട്ടൽ പൂട്ടിച്ചു