തടയാൻ ശ്രമിച്ച ഉടമകളിൽ ഒരാളായ കോ​ട​ശ്ശേ​രി സൈ​നു​ദ്ദീ​നും മരുമകനും അ​ബ്ദു​ൽ റ​ഫീ​ഖി​നും പ​രി​ക്കേ​റ്റു. സൈനുദീന്റെ തൊട്ടടുത്തുള്ള ഹോസ്റ്റൽ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ സ്ഥ​ലം ഉടമസ്ഥത സംബന്ധിച്ച് ബന്ധുക്കൾ തമ്മിലുള്ള തർക്കം കാരണം ഒരു സംഘം ടിപ്പർ ലോറിയിൽ എത്തി വീട്ടുവഴിയിൽ പാറക്കല്ലുകൾ തള്ളി. തടയാൻ ശ്രമിച്ച രണ്ട് ഉടമകൾക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോട്ടക്കൽ എടരിക്കോട് അരീക്കലിൽ ഹോസ്റ്റലിനും വീടിനും ഇടയിൽ കൂടിയുള്ള വഴിയിൽ ടിപ്പർ ലോറിയിൽ എത്തിയ സംഘം പാറക്കല്ലുകൾ 
തള്ളിയിടുകയായിരുന്നു. തടയാൻ ശ്രമിച്ച ഉടമകളിൽ ഒരാളായ കോ​ട​ശ്ശേ​രി സൈ​നു​ദ്ദീ​നും മരുമകനും അ​ബ്ദു​ൽ റ​ഫീ​ഖി​നും പ​രി​ക്കേ​റ്റു. സൈനുദീന്റെ തൊട്ടടുത്തുള്ള ഹോസ്റ്റൽ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.

സൈ​നു​ദ്ദീ​ന്റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ സ​ഹോ​ദ​ര​പു​ത്ര​നും അ​വ​കാ​ശ​മു​ണ്ട്. ഇ​വ​രു​ടെ പേ​രി​ലു​ള്ള ഭൂ​മി​യും വീ​ടും വി​ൽ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച തർക്കമാ​ണ് ഇ​ത്ത​ര​മൊ​രു കൃ​ത്യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. സഹോദരന്റെ പേരിലുള്ള സ്ഥലം വാങ്ങി എന്ന് പറയുന്നവരാണ് അക്രമം നടത്തിയത് എന്നാണ് ആക്ഷേപം. സംഭവത്തില്‍ കേസെടുത്ത കോട്ടക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീ​ട്ടി​ൽ സ്ഥാ​പി​ച്ച സി​സി​ടിവി ദൃ​ശ്യ​ങ്ങ​ൾ വ​ഴി പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.