
തിരുവനന്തപുരം: പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോക്‌സോ ചുമത്തി മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന്‍ എന്ന ആസിഫ് (19) ആണ് അറസ്റ്റിലായത്. 450, 366 എ, 354 എ (1) (എൻ), 376(2)(എൻ) തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അതിജീവതയെ സ്റ്റേഷനിലെത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരട്ടകളായതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ തിരിച്ചറിയുക പൊലീസിന് പ്രയാസമായിരുന്നതിനാലാണ് അതിജീവിതയെ വിളിച്ചുവരുത്തിയത്.
ആദ്യ സമയം തിരിച്ചറിയാത്തതിനാൽ രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യമുണ്ടായെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. മാറനല്ലൂര്‍ എസ്.എച്ച്.ഒ അനൂപ്,എസ്.ഐ കിരണ്‍ ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam