
മലപ്പുറം : വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ അച്ഛന്റെ അടിയേറ്റ് ചികിത്സയിൽ ആയിരുന്ന 17കാരൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ശ്യാം ആണ് മരിച്ചത്. അച്ഛൻ ശബരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വാക്കുതർക്കത്തിനിടയിൽ ശ്യാമിന്റെ തലയിൽ അബദ്ധത്തിൽ അടിയേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ അച്ഛൻ ശബരി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണ് മരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam