ആന്ധ്രയിൽ നിന്ന് ഓച്ചിറയിലേക്ക് കാറിൽ കൊണ്ടുപോകവേ തുമ്പോളിയിൽ വെച്ച് പരിശോധന, 18 കിലോഗ്രാം കഞ്ചാവ് പിടികൂടി

Published : Aug 02, 2024, 09:34 AM ISTUpdated : Aug 02, 2024, 09:38 AM IST
ആന്ധ്രയിൽ നിന്ന് ഓച്ചിറയിലേക്ക് കാറിൽ കൊണ്ടുപോകവേ തുമ്പോളിയിൽ വെച്ച് പരിശോധന, 18 കിലോഗ്രാം കഞ്ചാവ് പിടികൂടി

Synopsis

ആന്ധ്രയിൽ നിന്ന് ഓച്ചിറയിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവെന്നാണ് പ്രതികൾ നൽകിയ മൊഴി.

ആലപ്പുഴ: തുമ്പോളിയിൽ കാറിൽ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് പിടികൂടി. 3 യുവാക്കളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ് (23) മുഹമ്മദ് ബാദുഷ (23) അജിത് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും എക്സൈസ് പിടികൂടി. ആന്ധ്രയിൽ നിന്ന് ഓച്ചിറയിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവെന്നാണ് പ്രതികൾ നൽകിയ മൊഴി. 

വയനാട് ദുരന്തം: കാണാതായവരെ കണ്ടെത്താൻ സഹായം തേടി പൊലീസ്; അടിയന്തിരമായി മുങ്ങൾ വിദഗ്ദ്ധരുടെ സേവനം വേണം 

ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഗലയുടെ മറവിൽ കഞ്ചാവ് കച്ചവടം

അതേ സമയം, എറണാകുളത്ത് ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഗലയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ 6 പേർ അറസ്റ്റിൽ.ആറരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. തൃശ്ശൂർ സ്വദേശി പൊന്നാനംകാട് വീട്ടിൽ ഹബീബ്, ഇരിങ്ങാപ്പുറം കറുപ്പം വീട്ടിൽ സുൽഫത്ത്, എറണാകുളം കിഴക്കമ്പലം പുക്കാട്ടുപടി പാറയിൽ വീട്ടിൽ അമൽ ജോസഫ്, ആലുവ  സ്വദേശി പ്ലാമൂട്ടിൽ വീട്ടിൽ സുദി സാബു, സഹോദരൻ സുജിത്ത് സാബു, തൃശ്ശൂർ സ്വദേശി കരിക്കാട് പുത്തേഴത്തിൽ വീട്ടിൽ അബു താഹിർ എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ ഒൺലൈൻ വിതരണ ശ്രംഗലയിലെ കരാർജീവനക്കാരാണ് ഇവർ. ഇതിന്‍റെ മറവിലായിരുന്ന കഞ്ചാവ് കച്ചവടം. 


 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ