പാറക്കൂട്ടം ഇടിഞ്ഞുവീണു, കക്കയം ഡാം സൈറ്റിൽ ​ഗതാ​ഗത തടസ്സം

Published : Aug 02, 2024, 09:23 AM ISTUpdated : Aug 02, 2024, 10:10 AM IST
പാറക്കൂട്ടം ഇടിഞ്ഞുവീണു, കക്കയം ഡാം സൈറ്റിൽ ​ഗതാ​ഗത തടസ്സം

Synopsis

ബുധനാഴ്ച രാവിലെ ബിവിസി മേഖലയില്‍ പാറക്കൂട്ടം ഇടിഞ്ഞു വീണത് ഹൈഡല്‍ ജീവനക്കാര്‍ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം പാറക്കഷ്ണങ്ങള്‍ അടര്‍ന്നു വിണ് ഇവിടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. 

കോഴിക്കോട്: കോഴിക്കോട് കക്കയം ഡാം സൈറ്റിലെ റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീണു. വനംവകുപ്പിന്‍റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനും ഒന്നാം വളവിനും ഇടയിലാണ് സംഭവം. വിനോദ സഞ്ചാരികളും കെഎസ്ഇബി, ഡാം സേഫ്റ്റി, ഹൈഡല്‍ ഇക്കോ ടൂറിസം ജീവനക്കാരും യാത്രക്ക് ആശ്രയിക്കുന്ന ഏക റോഡാണിത്. ബുധനാഴ്ച രാവിലെ ബിവിസി മേഖലയില്‍ പാറക്കൂട്ടം ഇടിഞ്ഞു വീണത് ഹൈഡല്‍ ജീവനക്കാര്‍ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം പാറക്കഷ്ണങ്ങള്‍ അടര്‍ന്നു വിണ് ഇവിടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. 

Asianet news live

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു