കത്തിച്ചാമ്പലായത് 8 പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളടക്കം 18 വണ്ടികൾ, 4 കോടി രൂപയുടെ നാശനഷ്ടം; പുറമേരിയിലെ അപകട കാരണം ബാറ്ററി തീപിടിച്ചത്

Published : Apr 29, 2026, 01:55 PM IST
electric scooter showroom fire accident

Synopsis

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലെ എട്ട് പുതിയ സ്‌കൂട്ടറുകളും സര്‍വീസിനായി എത്തിച്ച 10 സ്‌കൂട്ടറുകളും കത്തിച്ചാമ്പലായ നിലയിലാണ്. ഷോറൂമിലെ ബാറ്ററിയില്‍ നിന്നുണ്ടായ തീപ്പൊരിയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട്: നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍. പുറമേരി സിറ്റി ടവര്‍ ബില്‍ഡിങ്ങില്‍ ഉച്ചക്ക് 2.35 ഓടെയാണ് വന്‍ തീപ്പിടിത്തമുണ്ടായത്. രണ്ടര മണിക്കൂര്‍ കൊണ്ട് മൂന്ന് നില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ച നിലയിലായിരുന്നു. വിലാതപുരം സ്വദേശി ആര്‍.കെ റഫീഖ് അസ്ഹറിന്റെ ഉടമസ്ഥതയിലുള്ള യൂപ്പര്‍ ലൈറ്റ് ട്രേഡിംഗ് കമ്പനി, പുല്‍പ്പള്ളി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മസാഹി ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂം എന്നീ സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലെ എട്ട് പുതിയ സ്‌കൂട്ടറുകളും സര്‍വീസിനായി എത്തിച്ച 10 സ്‌കൂട്ടറുകളും കത്തിച്ചാമ്പലായ നിലയിലാണ്. ഷോറൂമിലെ ബാറ്ററിയില്‍ നിന്നുണ്ടായ തീപ്പൊരിയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. യൂപ്പര്‍ ലൈറ്റ് ട്രേഡിംഗ് കമ്പനിയുടെ വിവിധ ഷോറൂമുകളിലേക്ക് വിതരണത്തിന് എത്തിച്ച വിലകൂടിയ ആഡംബര ലൈറ്റുകളും സ്വിച്ചുകളും ഉള്‍പ്പെടെയുള്ളവ പുര്‍ണമായും നശിച്ച നിലയിലാണ്. അഗ്നിരക്ഷാ സേനയും നാട്ടുകാരും രണ്ടര മണിക്കൂറിലേറെ കഠിനാധ്വാനം നടത്തിയാണ് തീ അണച്ചത്.

എടച്ചേരി സ്വദേശി അമീറിന്റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടമാണ് സിറ്റി ടവര്‍. നാദാപുരം അഗ്‌നിരക്ഷാ നിലയത്തിലെ മൂന്ന് യൂണിറ്റുകളും വടകര നിലയത്തില്‍ നിന്നുള്ള രണ്ട് യൂണിറ്റുകളും, പാനൂര്‍ നിലയത്തില്‍ നിന്ന് ഒരു യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു. കെട്ടിടത്തിന് മുകള്‍ നിലയില്‍ ഉപയോഗിച്ചിരുന്ന രണ്ട് എല്‍പിജി സിലിണ്ടറുകള്‍ സഹസികമായി അപകടം കൂടാതെ പുറത്തെത്തിക്കാന്‍ സാധിച്ചത് കൂടുതല്‍ അപകടം ഒഴിവാക്കി.

നാദാപുരം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ വരുണിന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ ദിലീഷ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് സാനിജ്, സി.കെ ഷൈജേഷ്, നിരൂപ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മാരായ ആദര്‍ശ് വി.കെ, ഷാഗില്‍ കെ, സന്തോഷ്, ഷിഗിന്‍ ചന്ദ്രന്‍, ശികിലേഷ്, ജ്യോതികുമാര്‍, ലിനീഷ് മാര്യാട്ട്, പ്രജീഷ് പി, ശ്യാംജിത്, ഷിനു പി, ഷിജേഷ്, അര്‍ജുന്‍, ഷിജു, റിനീഷ് കുമാര്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഷാലു, ഉവൈസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശൂർ കോൺഗ്രസിൽ അച്ചടക്ക ലംഘനം; പാർട്ടി തീരുമാനം ലംഘിച്ച് പാർട്ടി വിരുദ്ധ പ്രവർത്തനം അഞ്ച് കൗൺസിലർമാർക്കെതിരെ നടപടിക്ക് സാധ്യത
വീണ്ടും കാട്ടിലേക്ക് തുറന്നുവിടാൻ നീക്കം, മുട്ടിക്കൊമ്പന്‍ വീണ്ടും വയനാടന്‍ കാടുകളില്‍ വിലസുമോ? ആശങ്കയില്‍ നൂല്‍പ്പുഴയിലെ ജനങ്ങള്‍