മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ കയറി 18കാരി വാതിലടച്ചു, തള്ളിത്തുറന്നപ്പോൾ വിദ്യാർഥിനി മരിച്ച നിലയിൽ

Published : Oct 13, 2026, 08:07 AM IST
dead body

Synopsis

ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ കയറി വാതിലടച്ച മഞ്ജുഷ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

പെരുമ്പാവൂർ: മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ ഒന്നാം വർഷ ബികോം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറ തൊണ്ടിമല പുഴക്കേൽതറയിൽ ശശികുമാറിന്റെയും ഷീലയുടെയും മകൾ എസ് മഞ്ജുഷ (18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ കയറി വാതിലടച്ച മഞ്ജുഷ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ 20 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി
ഡെൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് മിക്സി കൊറിയർ അയച്ചു, വാങ്ങാനെത്തിയത് കോട്ടയം സ്വദേശികൾ, ഒളിപ്പിച്ച് കടത്തിയത് എംഡിഎംഎ; അറസ്റ്റിൽ