
കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറായി പാലത്തിന് മുകളിൽ നിന്ന് പുഴയിൽ ചാടിയ 18കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുന്നംകുളം അകതിയൂർ സ്വദേശി ഹിമയാണ് രാവിലെ പുഴയിലേക്ക് ചാടിയത്. വടക്കൻ പറവൂരിൽ പഠിക്കുന്നതിനിടെ പരിചയപ്പെട്ട സുഹൃത്തുമായുള്ള തർക്കമാണ് പുഴയിൽ ചാടാൻ കാരണമെന്നാണ് സൂചന.
ഇന്ന് രാവിലെയാണ് ഹിമ പുഴയിലേക്ക് ചാടിയത്. നാട്ടുകാരിൽ ചിലർ ഹിമയെ കണ്ടെങ്കിലും രക്ഷിക്കാനായില്ല. രാവിലെ മുതൽ ഫയർ ഫോഴ്സും പൊലീസുമൊക്കെ നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തി. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. വടക്കൻ പറവൂരിലെ എസ്എൻ കോളജിൽ പഠിച്ചിരുന്ന സമയത്തെ സുഹൃത്തുമായുള്ള തർക്കത്തിന് പിന്നാലെയാണ് ഹിമ പുഴയിൽ ചാടിയതെന്നാണ് പൊലീസ് പറയുന്നത്.