മയക്കുമരുന്ന്, ആഢംബര ജീവിതം, എല്ലാത്തിനും പണം വേണം; പട്ടാപ്പകല്‍ മോഷണത്തിനിറങ്ങിയ യുവാവ് പിടിയില്‍

Published : Dec 24, 2022, 10:24 PM IST
മയക്കുമരുന്ന്, ആഢംബര ജീവിതം, എല്ലാത്തിനും പണം വേണം; പട്ടാപ്പകല്‍ മോഷണത്തിനിറങ്ങിയ യുവാവ് പിടിയില്‍

Synopsis

 

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ സംഭവത്തില്‍ പതിനെട്ടു വസുകാരനെ പൊലീസ് പിടികൂടി. കഴിഞ്ഞ ഒക്ടോബർ മാസം പുതിയ ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഭക്ഷണശാലയില്‍ നടന്ന മോഷണക്കേസിലാണ് യുവാവിനെ പൊലീസ് പൊക്കിയത്.  എലത്തൂർ കാട്ടിലപ്പീടിക സ്വദേശിയായ സച്ചു എന്ന് വിളിക്കുന്ന അഭിനവ് (18) ആണ് പിടിയിലായത്. 

മയക്കുമരുന്ന് ഉപയോഗത്തിനും ആഢംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നിരവധി തവണ ഇത്തരം മോഷണങ്ങൾ നടത്തിയിരുന്നെങ്കിലും പിടിക്കപ്പെട്ടാൽ കേസില്ലാതെ ഒത്തുതീർപ്പാക്കാറാണ് പതിവ്. കൂട്ടുകാരോടൊപ്പം കടകളിൽ കയറി സാധനങ്ങൾക്ക് വില ചോദിച്ച് കടക്കാരന്‍റെ ശ്രദ്ധമാറ്റിയാണ് പ്രതി മോഷണം നടത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.

കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള മെസ്സിൽ നടന്ന പിടിച്ചുപറിയിലാണ് ഇപ്പോൾ പ്രതി അറസ്റ്റിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ. പ്രജീഷിന്‍റെ നേതൃത്വത്തിൽ കസബ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ്  അഭിവനവ് പിടിയിലായത്.  സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ.പ്രശാന്ത് കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് , കസബ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനീഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Read More : കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറിങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങി മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞെട്ടിക്കൽ യുഡിഎഫ്', 15 വര്‍ഷത്തിന് ശേഷം ഈ ട്രെൻഡ് ആദ്യം, ത്രിതല തെരഞ്ഞെടുപ്പിന്റെ സകല മേഖലകളിലും വമ്പൻ മുന്നേറ്റം
എകെജി സെന്റർ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലും എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി, തോറ്റത് സ്റ്റാർ സ്ഥാനാർഥി