പൗൾട്രി ഫാമിൽ നിന്നും പിടികൂടിയത് 180 ലിറ്റർ കോട; വാറ്റുപകരണങ്ങളും കണ്ടെത്തിയതായി എക്സൈസ് സംഘം

Published : Jan 12, 2023, 10:20 AM IST
പൗൾട്രി ഫാമിൽ നിന്നും  പിടികൂടിയത് 180 ലിറ്റർ കോട; വാറ്റുപകരണങ്ങളും കണ്ടെത്തിയതായി എക്സൈസ് സംഘം

Synopsis

കഴിഞ്ഞ ദിവസം രാത്രി രജനീഷിനെ ചാരായവുമായി നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

തിരുവനന്തപുരം: പൗൾട്രി ഫാമിൽ നിന്നും കോട പിടികൂടി. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൂവത്തൂർ കൂടാരപ്പള്ളിക്ക് സമീപം കുമാരി നിലയത്തിൽ താമസിക്കുന്ന രജനീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പൗൾട്രി ഫാമിൽ നിന്നും ചാരായം വാറ്റുവാനായി പാകപ്പെടുത്തി പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ച 180 ലിറ്റർ കോടയും ഗ്യാസ് സ്റ്റൗ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും പിടികൂടി. കഴിഞ്ഞ ദിവസം രാത്രി രജനീഷിനെ ചാരായവുമായി നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നെടുമങ്ങാട് എക്സൈസ് സംഘം ഇയാളുടെ വീട്ടുപരിസരത്ത് നടത്തിയ പരിശോധനയിലാണ് കോടയും വാറ്റുപകരണങ്ങളും കണ്ടത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരുകയാണെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. പ്രിവന്റ്റീവ് ഓഫീസർ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർ നാസറുദീൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ മിലാദ്, നജിമുദീൻ, ശ്രീകേഷ്, ഷജീർ, രജിത, ഡ്രൈവർ മുനീർ എന്നിവരും പങ്കെടുത്തു.

മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തി, സ്നേഹം നടിച്ച് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
 

PREV
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു