
മൂന്നാര്‍: ഇടുക്കി ഉപ്പുതറയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പാത്ത് നാലാം മൈൽ കാത്തിരപ്പാറ കോളനിയിൽ മുല്ലൂത്ത് കുഴിയിൽ എം കെ സിബിച്ചനെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. പെൺകുട്ടികളുടെ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്താണ് സംഭവം. യുവാവ് സ്നേഹം നടിച്ച് വീട്ടിലെത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആറു മാസം മുമ്പാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ ദിവസം വീട്ടിലെത്തി പെൺകുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം ബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 38കാരനായ വിമുക്തഭടന് കോടതി 66 വർഷം കഠിനതടവ് വിധിച്ചു. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 66 വർഷം കഠിനതടവിന് പുറമേ 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോതമംഗലം കുത്തുകുഴി സ്വദേശി 38 കാരനാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 66 വർഷം കഠിനതടവ്. അതിനാൽ വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ ഇരുപത് വർഷം പ്രതി തടവ് അനുഭവിച്ചാൽ മതിയാകും.
Read More : മുമ്പും ആത്മഹത്യാ ശ്രമം, അന്ന് രക്ഷിച്ചത് വഴിയാത്രക്കാര്‍: ആശമോളുടെ മരണത്തില്‍ ദുരൂഹത, അന്വേഷണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam