വീര്യം അൽപ്പം കൂടുതലാ, വിൽപ്പന 500 രൂപയ്ക്ക്, വീടിനോട് ചേർന്ന് ഷെഡ്ഡിൽ നിന്ന് എക്സൈസ് പൊക്കിയത് 1830 ലിറ്റർ

Published : Apr 02, 2024, 02:45 PM IST
വീര്യം അൽപ്പം കൂടുതലാ, വിൽപ്പന 500 രൂപയ്ക്ക്, വീടിനോട് ചേർന്ന് ഷെഡ്ഡിൽ നിന്ന് എക്സൈസ് പൊക്കിയത് 1830 ലിറ്റർ

Synopsis

ഷാജിയെ പാലാ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിലുള്ള ടീം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. 

കോട്ടയം: വീട്ടിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച 1830 ലിറ്റർ വീര്യം കൂടിയ വൈൻ പിടികൂടി. പാലായിലെ കൂടപ്പലം സ്വദേശി ഷാജിയുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിന്നാണ് വൈൻ പിടികൂടിയത്. പാലാ എക്സൈസ് റേഞ്ചാണ് രാമപുരം കൂടപ്പുലത്ത് റെയ്ഡ് നടത്തിയത്.  

225 ലിറ്റർ കൊള്ളുന്ന ബാരലുകളിലും 35 ലിറ്ററിന്റെ കന്നാസുകളിലും കുപ്പികളിലുമായാണ് ഇത്രയധികം വൈൻ അനധികൃതമായി നിർമ്മിച്ച് സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റർ വൈൻ 500 രൂപ നിരക്കിലാണ് ഷാജി വില്പന നടത്തിയത്. ഷാജിയെ പാലാ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിലുള്ള ടീം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. 

കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ഫിലിപ്പ് തോമസ്,അനീഷ് കുമാർ കെ വി, പ്രിവന്റീവ്  ഓഫീസർമാരായ അനിൽ വേലായുധൻ, മനു ചെറിയാൻ, ഷിബു ജോസഫ്, രതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺലാല്‍ തൻസീർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. 

കണ്ടാൽ മിഠായി, പക്ഷേ കവറിനുള്ളിൽ അതല്ല, കുറ്റിപ്പുറത്തെ ലോഡ്ജിലെ സ്ഥിരതാമസക്കാരനെ കണ്ടെത്താൻ അന്വേഷണം

അതിനിടെ കാഞ്ഞിരപ്പള്ളി എരുമേലിയിൽ നിന്ന് 10 ലിറ്റർ ചാരായവും ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 100 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടി. എരുമേലി തെക്ക് വില്ലേജിൽ മുട്ടപ്പള്ളി സ്വദേശി റിജോ രാജിനെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവ്‌, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അഭിലാഷ് വി റ്റി,  പ്രിവന്റീവ് ഓഫീസർ സുമോദ് കെ എസ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ഷെഫീക്ക് എം എച്ച്, സമീർ റ്റി എ, സിവിൽ എക്സൈസ് ഓഫീസർമാരായ റോയി വർഗ്ഗീസ്, മാമ്മൻ സാമൂവൽ , വനിതാ സിവിൽ എക്സൈസ് ഓഫീസർ ലക്ഷ്മി പാർവതി എന്നിവരാണ് റെയ്ഡ് നടത്തിയത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഗണേഷ് കുമാർ എന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല'; എന്നെ സ്നേഹിച്ച പോലയാണ് അപ്പ ഗണേഷിനെ സ്നേഹിച്ചതെന്ന് ചാണ്ടി ഉമ്മൻ
അയ്യപ്പനെത്തിയത് ബന്ധുവിന്‍റെ കല്യാണത്തിന്, പായസത്തിൽ വീണത് പാചകത്തിന് സഹായിക്കുന്നതിനിടെ; നോവായി കല്യാണ വീട്ടിലെ മരണം