സംസ്ഥാനത്ത് വീണ്ടും പനി മരണം: ഐടിഐ വിദ്യാർത്ഥിയായ 18 കാരൻ മരിച്ചു

Published : Jun 21, 2023, 05:55 PM IST
സംസ്ഥാനത്ത് വീണ്ടും പനി മരണം: ഐടിഐ വിദ്യാർത്ഥിയായ 18 കാരൻ മരിച്ചു

Synopsis

സംസ്ഥാനം കടുത്ത ആശങ്കയിൽ നിൽക്കെ പ്രതിരോധത്തിനായി ഒന്നിച്ച് രംഗത്തിറങ്ങാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു

കൊച്ചി: പനി ബാധിച്ച് ചികിത്സയിലായിരുന്ന 18 കാരൻ മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന്‍ സമദ് (18) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് നടന്ന ആറാമത്തെ മരണമാണ് സമദിന്റേത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥി അടക്കം പനി ബാധിച്ച് കൊല്ലം ജില്ലയിൽ മാത്രം ഇന്ന് മരിച്ചത് നാലു പേരാണ്. പകർച്ചവ്യാധികൾ വെല്ലുവിളിയായ സാഹചര്യത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ നിൽക്കെ പ്രതിരോധത്തിനായി ഒന്നിച്ച് രംഗത്തിറങ്ങാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

കൊല്ലം ചാത്തന്നൂർ സെന്റ് ജോർജ്ജ് യുപി  സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത് പനി ബാധിച്ച് മൂന്ന് ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  ഇന്നാണ് മരണം സംഭവിച്ചത്. കൊട്ടാരക്കരയിൽ പുലമൺ സ്വദേശി 70 വയസ്സുള്ള കൊച്ചുകുഞ്ഞ് ജോൺ, ആയൂർ വയ്യാനം സ്വദേശി 74 കാരനായ ബഷീർ, ചവറ സ്വദേശി 33കാരനായ അരുൾ കൃഷ്ണ എന്നിവരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. പത്തനംതിട്ടയിൽ മുണ്ടുകോട്ടയ്ക്കൽ സ്വദേശി അഖിലയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 32 വയസായിരുന്നു.

സംസ്ഥാനത്ത് ഇത്തവണ പനി ബാധിച്ച് മരിച്ചവരിൽ അധികവും യുവാക്കളും കുട്ടികളുമാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. രണ്ട് സ്കൂൾ കുട്ടികളും ചെറിയ കുഞ്ഞുങ്ങൾ വേറെയും മരിച്ചു. ഡെങ്കിപ്പനി കേസുകളും മരണവും പടരുമ്പോഴും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കിൽ ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 2 പേർ മാത്രമാണ്. 

പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തെഴുതി.  പ്രതിരോധ പ്രവർത്തനത്തിന് കൂട്ടായിറങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.  വരും ആഴ്ച്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കും.  ഡോക്ർമാരുടെ സംഘടനകളുമായി ചർച്ച നടത്തിയ ആരോഗ്യമന്ത്രി , ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി.  കേസുകൾ കൂടുമെന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. ജനകീയ ക്യാംപയിൻ സംഘടിപ്പിച്ചുള്ള കൂട്ടായ പ്രവർത്തനം പകർച്ചവ്യാധി പ്രതിരോധത്തിൽ ഇതുവരെ ഉണ്ടായില്ലെന്ന വിമർശനം ശക്തമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പോത്തിന്‍റെ ആലയില്‍ ഒളിപ്പിച്ചത് 1.405 കിലോ ഹാഷിഷ് ഓയിൽ, വയനാട്ടില്‍ ഇത്രയും വലിയ അളവില്‍ പിടികൂടുന്നത് ആദ്യം; 2 യുവാക്കൾ പിടിയിൽ
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു